ADVERTISEMENT

2024-25 ലെ കേന്ദ്ര ബജറ്റിനെതിരെ പരിഹാസ പരാമർശവുമായി നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ.  ‘എൻഡിഎ’യുടെ ബജറ്റിനെ അഭിനന്ദിക്കുന്നുവെന്നും ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കമലഹാസൻ പറഞ്ഞു.  തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ബജറ്റിനെ വിമർശിച്ചിരുന്നു.

“എൻഡിഎ ബജറ്റിന് അഭിനന്ദനങ്ങൾ, ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” കമലഹാസൻ സമൂഹ മാധ്യമത്തിൽ കുറിച്ച്. 

എൻഡിഎ ഇപ്പോൾ പ്രഖ്യാപിച്ച ബജറ്റ് മുന്നണിക്ക് മാത്രം പ്രയോജനപ്പെടുന്നതാണെന്നും രാജ്യത്തിന് വേണ്ടിയുള്ള ബജറ്റ് പിന്നാലെ വന്നേക്കുമെന്നും പരിഹാസരൂപേണയാണ് കമല്‍ഹാസൻ കുറിപ്പ് പങ്കുവച്ചത്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്.

English Summary:

2024-25 ലെ കേന്ദ്ര ബജറ്റിനെതിരെ പരിഹാസ പരാമർശവുമായി നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ. ‘എൻഡിഎ’യുടെ ബജറ്റിനെ അഭിനന്ദിക്കുന്നുവെന്നും ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കമലഹാസൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ബജറ്റിനെ വിമർശിച്ചിരുന്നു. “എൻഡിഎ ബജറ്റിന് അഭിനന്ദനങ്ങൾ, ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” കമലഹാസൻ സമൂഹ മാധ്യമത്തിൽ കുറിച്ച്. എൻഡിഎ ഇപ്പോൾ പ്രഖ്യാപിച്ച ബജറ്റ് മുന്നണിക്ക് മാത്രം പ്രയോജനപ്പെടുന്നതാണെന്നും രാജ്യത്തിന് വേണ്ടിയുള്ള ബജറ്റ് പിന്നാലെ വന്നേക്കുമെന്നും പരിഹാസരൂപേണയാണ് കമല്‍ഹാസൻ കുറിപ്പ് പങ്കുവച്ചത്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com