സായ് പല്ലവി പ്രണയത്തിൽ: കാമുകൻ വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമായ നടൻ ?
Mail This Article
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ നടി സായ് പല്ലവി പ്രണയത്തിലെന്ന് വാർത്തകൾ. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരു നടനുമായാണ് താരം പ്രണയത്തിലായിരിക്കുന്നതെന്ന് പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ ആരാധകർ ഇതു നിഷേധിക്കുന്നുണ്ടെങ്കിലും ഇൗ വാർത്തകൾ സത്യമാണെന്നാണ് തെലുങ്ക് സിനിമാ വൃത്തങ്ങൾ പറയുന്നത്.
വ്യക്തി ജീവിതം സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പടെ മറച്ചു വയ്ക്കുന്ന താരത്തിന്റെ താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ നേരത്തെയും ഗോസിപ്പുകൾ വന്നിട്ടുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയിലെ ഒരു നടനാണ് താരത്തിന്റെ കാമുകനെന്നാണ് അടക്കം പറച്ചിലുകൾ. ഇൗ നടൻ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ആരാധകർ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും താരം ഇതു വരെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
2015–ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം പ്രേമത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ അരങ്ങേറ്റം. പ്രേമത്തിലെ മലർ മിസ് ആയി വന്ന് ആരാധകരുടെ മനം കവർന്ന താരം പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി.
അമരന്‍ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാര്‍ത്തികേയന്‍ ആണ് ഇൗ ചിത്രത്തിലെ നായകന്‍. നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേല്‍ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിതേഷ് തിവാരിയുടെ രാമായണിത്തിലൂടെയായിരിക്കും സായ് പല്ലവിയുടെ ബോളിവുഡ് എന്‍ട്രി. രണ്‍ബീര്‍ കപൂറാണ് ഇൗ ചിത്രത്തിലെ നായകന്‍.