ആദ്യ കാഴ്ചയുടെ വാർഷികവും കുഞ്ഞിന്റെ രണ്ടാം മാസവും ആഘോഷമാക്കി അമല പോൾ
Mail This Article
ഭർത്താവ് ജഗദ്ദിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കി അമല പോൾ. ജഗദ്ദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്.
മീറ്റ് ആനിവേഴ്സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും ആഘോഷിക്കുകയുണ്ടായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയെ അമല വിവാഹം ചെയ്യുന്നത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.
യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.