‘കോബ്ര’യുടെ വൺലൈൻ ആയിരുന്നു വിലപിടിപ്പേറിയ തെറ്റ്: ഗുരുതര ആരോപണവുമായി സംവിധായകൻ
Mail This Article
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ നിർമാതാവായ എസ്.എസ്. ലളിത് കുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി സംവിധായകൻ ആർ. അജയ് ജ്ഞാനമുത്തു. വിക്രം നായകനായെത്തിയ ‘കോബ്ര’ സിനിമയുടെ പരാജയത്തിനു കാരണം തിരക്കഥയിലുണ്ടായ നിർമാതാവിന്റെ അനാവശ്യ ഇടപെടലാണെന്ന് അജയ് വെളിപ്പെടുത്തി. നിർമാതാവ് നൽകിയ വൺലൈൻ വച്ചാണ് മനസ്സില്ലാമനസ്സോടെ ആ സിനിമയുടെ തിരക്കഥ തയാറാക്കിയതെന്നും അജയ് പറഞ്ഞു.
‘‘എന്റെ കയ്യിൽ ഉണ്ടായിരുന്ന തിരക്കഥയുമായാണ് ഞാന്‍ ആദ്യം നിർമാതാക്കളെ സമീപിക്കുന്നത്. ആ തിരക്കഥ അവർ നിരാകരിച്ചു. അതിനുശേഷം വേറൊരു തിരക്കഥാകൃത്ത് എഴുതിയ തിരക്കഥയുമായി അവരുടെ അടുത്തുചെന്നു. അതും നിരാകരിച്ചു. അതിനുശേഷം നിര്‍മാതാവൊരു തിരക്കഥ കൊണ്ടുവന്നു. ഈ തിരക്കഥ വച്ച് സിനിമ ചെയ്യണമെന്ന് അവർ പറഞ്ഞു.
എന്നാൽ എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പ്രധാന പ്ലോട്ടിൽ തന്നെ കുറേ തെറ്റുകൾ ഉണ്ടായിരുന്നു. സീനുകളും മറ്റു കാന്നു വിലപിടിപ്പേറിയ തെറ്റ്: ഗുരുതര ആരോപണവുമായി സംവിധായകൻര്യങ്ങളുമൊക്കെ നമുക്ക് മാറ്റാൻ സാധിക്കും. പക്ഷേ ഇതൊക്കെ മാറ്റിയാലും സിനിമയുടെ പ്ലോട്ട് അങ്ങനെ തന്നെയായിരിക്കും. ആ ഒരു ആശങ്ക എന്നിലെപ്പോഴും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും എട്ടുമാസം ആ പ്രോജക്ടുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പിന്നിട്ടിരുന്നു. ഇനിയൊരു നാല് മാസം മാത്രമാണ് ഷൂട്ട് തുടങ്ങാൻ ബാക്കിയുള്ളൂ.
എന്നാല്‍ ആ നിർമാതാവിന് ഈ തിരക്കഥ തന്നെ സിനിമയായി ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഞാനും എന്റെ ടീമും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. കാരണം ഞാനൊഴികെ ബാക്കി എല്ലാവർക്കും ഈ സ്ക്രിപ്റ്റ് സ്വീകാര്യമായിരുന്നു. പിന്നീട് ഞാനോർത്തു എന്റെ മാത്രം പ്രശ്നമായിരിക്കുമെന്ന്. അങ്ങനെ എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ട് ഞാൻ മാത്രം ഇഷ്ടപ്പെടാതിരുന്നിട്ട് കാര്യമില്ലല്ലോ? അങ്ങനെ ആ വൺലൈൻ എടുത്ത് ഫസ്റ്റ് ഫാഫും സെക്കൻഡ് ഹാഫും തയാറാക്കി.
എന്തൊക്കെ മാറ്റിയാലും സ്റ്റോറിയുടെ പ്രധാന പ്ലോട്ട് നമുക്ക് മാറ്റാൻ കഴിയില്ലല്ലോ? ആ വൺലൈൻ ആയിരുന്നു ഏറ്റവും വിലപിടിപ്പേറിയ തെറ്റ്. ഞാനൊരിക്കലും ആ കഥ വച്ച് ഈ സിനിമ ചെയ്യാൻ പാടില്ലായിരുന്നു.’’–അജയ് ജ്ഞാനമുത്തുവിന്റെ വാക്കുകൾ.