ADVERTISEMENT

നാഗചൈതന്യ–ശോഭിത ധുലിപാല വിവാഹനിശ്ചയ വാർത്തയ്ക്കു പിന്നാലെ സമാന്തയെക്കുറിച്ചുള്ള നിർമാതാവ് നീലിമ ഗുണയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാകുന്നത്. വിവാഹമോചന വാർത്ത പുറത്തുവരുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്ന് ‘ശാകുന്തളം’ സിനിമയുടെ നിർമാതാവ് നീലിമ ഗുണ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.  ‘ശാകുന്തളം’ എന്ന ചിത്രത്തിനായി താനും പിതാവും സമാന്തയെ സമീപിച്ചപ്പോൾ കഥ ഇഷ്ടപ്പെട്ടെങ്കിലും നടി ഒരു നിബന്ധന വച്ചിരുന്നുവെന്ന് നീലിമ പറയുന്നു.  2021 ജൂലൈ ഓഗസ്‌റ്റോടെ ചിത്രീകരണം തീർക്കണമെന്നും  അതിനു ശേഷം തങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ശ്രമിക്കാനിരിക്കുകയാണെന്നും സമാന്ത പറഞ്ഞതായി നീലിമ പറയുന്നു.

‘‘ശാകുന്തളം സിനിമയിൽ അഭിനയിക്കാൻ സമാന്തയെ ക്ഷണിക്കാൻ വേണ്ടി ഞാനും അച്ഛൻ സംവിധായകൻ ഗുണശേഖറും നടിയെ സമീപിച്ചപ്പോൾ അവർക്ക് കഥ ഇഷ്ടപ്പെട്ടിരുന്നു.  കഥ കേട്ട് വളരെയധികം ആവേശഭരിതയായിരുന്നെങ്കിലും ഈ വേഷം സ്വീകരിക്കണമെങ്കിൽ പരമാവധി ജൂലൈയിൽ ഷൂട്ടിങ് പൂർത്തിയാക്കി തരണമെന്ന് സമാന്ത ഞങ്ങളോട് പറഞ്ഞു.  ഈ വർഷം ഓഗസ്റ്റിൽ അവർ ഒരു കുഞ്ഞിനുവേണ്ടി പ്ലാൻ ചെയ്യുകയാണെന്നും ഓഗസ്റ്റ് കഴിഞ്ഞാൽ മുൻഗണന അതിലായിരിക്കുമെന്നും അവർ പറഞ്ഞു. 

ചർച്ചകൾക്ക് ശേഷം ഓഗസ്റ്റിനു മുൻപ് തന്നെ സിനിമ പൂർത്തിയാക്കും എന്ന് പറഞ്ഞതു കേട്ട് സമാന്ത വളരെ സന്തോഷവതിയായി.  ഇത് തന്റെ അവസാന സിനിമയായിരിക്കുമെന്നും അതിനുശേഷം, ഒരു നീണ്ട ഇടവേള എടുത്ത് കുട്ടിയുണ്ടാകുന്നതിലേക്ക് ശ്രദ്ധ തിരിക്കുമെന്നും സമാന്ത എന്നോട് പറഞ്ഞു. അവരുടെ ഭാഗത്തു നിന്നുള്ള ഈ അഭ്യർഥന അംഗീകരിച്ചതിനാൽ ഞങ്ങൾ ഷൂട്ടിങ്ങിനിടെ ഒരിക്കലും ഇടവേള എടുത്തില്ല.’’–  അഭിമുഖത്തിൽ നീലിമ പറയുന്നു.

നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ആറ് മാസത്തിന് മുമ്പ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ കുഞ്ഞുങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ  മനോഹരമായ ഒരു മറുപടിയാണ് സാമന്ത നൽകിയത്. തനിക്ക് ഒരു കുഞ്ഞ് ജനിക്കേണ്ടതെന്നെന്ന ഡേറ്റ് പോലും തീരുമാനിച്ചു  വച്ചിട്ടുണ്ടെന്നാണ് സാമന്ത അന്ന് പറഞ്ഞത്.  നാഗ ചൈതന്യയും സാമന്ത പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. 

ഒരു കാലത്ത് സിനിമാ മേഖല ഏറെ ഇഷ്ടപ്പെട്ട ദമ്പതികളായിരുന്നു സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും. 2017 ൽ വിവാഹിതരായ ഇരുവരും 2021ൽ വിവാഹമോചനം നേടിയിരുന്നു. 

English Summary:

Samantha Ruth Prabhu Was Planning To Have A Baby With Chaitanya 3 Months Before Announcing Divorce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com