പിറന്നാൾ ചിത്രങ്ങളിൽപോലും നിന്നെ തനിച്ചാക്കാൻ തോന്നുന്നില്ല: ദുൽഖർ
Mail This Article
ഭാര്യ അമാലിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. പ്രിയപ്പെട്ടവരുടെ സന്തോഷ ദിനങ്ങളിൽ ആശംസ അറിയിക്കാൻ ദുൽഖർ മറക്കാറില്ല. ഇത്തവണ പങ്കാളി അമാലും ദുൽഖറും ചേർന്നുള്ള ചിത്രങ്ങളാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്. ഈ ആശംസയിലെ ചിത്രങ്ങളിൽ പോലും അമലിനെ ഒറ്റയ്ക്കാക്കാൻ തോന്നുന്നില്ല എന്നാണ് ദുൽഖർ കുറിച്ചത്.
‘‘സന്തോഷമുള്ള ജന്മദിനമാകട്ടെ ആം. ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജീവിത വഴിയിലേക്കെത്തുന്ന എല്ലാ കാര്യങ്ങളിലും, എന്നത്തെയുംപോലെ അൽപ്പം വിഡ്ഢിത്തം സൂക്ഷിക്കാനും, പരസ്പരം ചിരിക്കാനുമുള്ള വഴികൾ തെളിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു.’’– ദുൽഖർ എഴുതി.
2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. മറിയം അമീറ സൽമാൻ ആണ് മകൾ.