ADVERTISEMENT

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ ഹൽദി വിഡിയോ പുറത്തിറങ്ങി. വിനീത് ആണ് വരന്‍. ഊട്ടി കോത്തഗിരിയിൽ വച്ചു നടന്ന ഹൽദി ചടങ്ങിൽ പ്രധാന ആകർഷണം സായി തന്നെയാണ്.

ചടങ്ങിന്റെ എല്ലാ ചുമതലയുടെയും നേതൃത്വം സായിയുടേതായിരുന്നു. പാട്ടും മേളവുമൊക്കെയായി ആഘോഷപൂർവമാണ് സഹോദരിയുടെ വിവാഹം സായി കൊണ്ടാടിയത്.

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.

അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.

English Summary:

Sai Pallavi Steals the Show at Sister Pooja Kannan's Haldi Ceremony!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com