മലൈക അരോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ
Mail This Article
×
ബോളിവുഡ് താരം മലൈക അരോറയുടെ പിതാവ് അനില്‍ അരോറയെ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പോലീസ് അറിയിച്ചു. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പഞ്ചാബി സ്വദേശിയാണ് അനില്‍ അരോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്‌സ് പോളികാര്‍പ്പ് ആണ് ഭാര്യ. നടിമാരായ മലൈക അരോറ, അമൃത അരോറ എന്നിവരാണ് മക്കൾ.
മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവരമറിഞ്ഞ് മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്.
English Summary:
Malaika Arora's father Anil Arora dies by suicide after jumping off building in Mumbai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.