ADVERTISEMENT

കുടുംബസമേതം ബാലിയിൽ മധുവിധു ആഘോഷിച്ച് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. നവദമ്പതികൾക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ബാലിയിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ട്. ഇവിടെ നിന്നും പങ്കുവച്ച ഫോട്ടോകളും വിഡിയോകളും വൈറലാണ്. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് അശ്വിനൊപ്പം നിൽക്കുന്ന ദിയയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം. 

ഇങ്ങനെയുള്ള ചിത്രങ്ങൾ പൊതുയിടത്തിൽ പങ്കുവയ്ക്കുന്നതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേരാണ് കമന്റുകൾ ചേർക്കുന്നത്. ദിയയുടെ അനുജത്തി ഹൻസിക കൃഷ്ണ ചിത്രത്തെ പ്രശംസിച്ചു കമന്റ് ചെയ്തിട്ടുണ്ട്. ബാലിയിലേക്ക് നടത്തിയ യാത്രയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു ചെയ്തത് അഹാന കൃഷ്ണയാണെന്നു ദിയ യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നുണ്ട്. ‘മിഥുനം സ്റ്റൈൽ ഹണിമൂൺ’ എന്നാണ് യാത്രയെ ചിലർ കമന്റ് ബോക്സിൽ വിശേഷിപ്പിക്കുന്നത്.

ദിയ കുടുംബത്തോട് അടുപ്പം കാണിക്കാറില്ലെന്ന പരാതിയായിരുന്നു മുൻപ് ആരാധകർക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ വിവാഹശേഷം ദിയ കൃഷ്ണ കുടുംബത്തെ ചേർത്ത് പിടിക്കുന്നതിലുള്ള സന്തോഷം ചിലർ പങ്കുവച്ചു.  കുടുംബത്തിലെ എല്ലാവരും യാത്രയുടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഹണിമൂൺ യാത്രക്കിടെ കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ദിയയും അശ്വിനും ചേർന്ന് ചെയ്ത 'വേട്ടയ്യൻ' റീലും വൈറലായിരുന്നു. 

English Summary:

Diya in a swimsuit: Star family's 'Mithunam style honeymoon'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com