ADVERTISEMENT

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ  ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കണ്ണൂർ ഇരിട്ടിയിൽ ചിത്രീകരിച്ച ഈ സിനിമയിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇതുവരെ പേരിടാത്ത ഫെസ്റ്റിവൽ സിനിമാസിന്റെ ആദ്യ സംരംഭം നിർമിക്കുന്നത് സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവർ ചേർന്നാണ്. 

രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവത്തിലൂടെ കഥപറഞ്ഞു പോകുന്ന ഈ ചിത്രം എൺപത് ശതമാനത്തോളവും രാത്രിയിലാണ് ഷൂട്ട് ചെയ്തത്. പല ദിവസങ്ങളിലും കാലാവസ്ഥ പ്രതീകൂലമായെങ്കിലും വിചാരിച്ച സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു. 

ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാഹി കബീർ ഒരുക്കുന്ന ഈ സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവൻ ആണ്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ്  ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ദീലീപ്നാഥ്, എ‍ഡിറ്റർ പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിങ് സിനോയ്ജോസഫ്, ചീഫ് അസോ. ഷെല്ലി സ്രീസ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്, വസ്ത്രാലങ്കാരം ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ് അഭിലാഷ്  മുല്ലശ്ശേരി, പിആർഒ സതീഷ് എരിയാളത്ത്, എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ- തോട്ട്സ്റ്റേഷൻ.

English Summary:

Dileesh Pothan & Roshan Mathew Team Up for Shahi Kabir's Intriguing New Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com