ADVERTISEMENT

ഫഹദ് ഫാസിലിനെപ്പോലെ സ്വാഭാവിക അഭിനയം കൈവശമുള്ള അഭിനേതാവിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് രജനികാന്ത്. അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ നടൻ കാഴ്ചവച്ചിരിക്കുന്നതെന്നും ഗംഭീര നടനാണ് ഫഹദെന്നും ‘വേട്ടയ്യൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ രജനികാന്ത് പറഞ്ഞു.

‘‘വേട്ടയ്യന്‍ സിനിമയിലെ ഒരു എന്റര്‍ടെയ്‌നര്‍ ക്യാരക്ടറിനായാണ് ഫഹദ് ഫാസിലിനെ തീരുമാനിച്ചത്. ആർടിസ്റ്റുകളെ തീരുമാനിക്കുന്നതൊന്നും എന്നോട് പറയേണ്ട കാര്യമില്ല. എന്നാല്‍, ഈ കഥാപാത്രം ചെയ്യുന്നത് ഫഹദ് ഫാസില്‍ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ കഥാപാത്രം ഫഹദ് ഫാസില്‍ ചെയ്താല്‍ മാത്രമേ ശരിയാകൂവെന്നും, എങ്ങനെയെങ്കിലും അദ്ദേഹത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം. ഈ കഥയ്ക്ക് അദ്ദേഹം അത്യാവശ്യമാണെന്നും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഇത് കേട്ടപ്പോള്‍ എനിക്ക് അദ്ഭുതമാണ് തോന്നിയത്. കാരണം, ഞാന്‍ അദ്ദേഹത്തിന്റെ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. കണ്ടിട്ടുള്ളതാകട്ടെ വിക്രമും മാമന്നനുമാണ്. ഈ രണ്ട് സിനിമയിലും വളരെ സീരിയസും വില്ലന്‍ സ്വഭാവമുള്ളതുമായി കഥാപാത്രങ്ങളെയാണ് ചെയ്തിട്ടുള്ളതും. ഈ സിനിമയില്‍ ആണെങ്കില്‍ അദ്ദേഹത്തിന് പറഞ്ഞിരിക്കുന്നത് എന്റര്‍ടെയ്‌നറായ ഒരു ക്യാരക്ടറുമാണ്. ഇത് എങ്ങനെ ശരിയാകുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. 

ഈ ആശങ്ക ഞാന്‍ പങ്കുവച്ചപ്പോഴാണ് മറ്റുള്ളവര്‍ പറഞ്ഞത്, സര്‍ അയാളുടെ മലയാള പടങ്ങള്‍ കാണണം. സൂപ്പര്‍ ആര്‍ട്ടിസ്റ്റാണെന്ന്‌. പിന്നീട് എനിക്ക് മനസിലായി അദ്ദേഹം എത്ര മികച്ച നടനാണെന്ന്. ഇതുപോലെ ഒരു നാച്വറല്‍ ആര്‍സ്റ്റിനെ കാണാന്‍ കഴിയില്ല, ഇതുവരെ കണ്ടിട്ടുമില്ല.

ഷോട്ടില്ലാത്ത സമയത്ത് അദ്ദേഹത്തെ കാണാന്‍ പോലും കിട്ടാറില്ല. കാരവനില്‍ ഇരിക്കുന്നതെന്നും കണ്ടിട്ടുപോലുമില്ല. എന്നാല്‍ ഷോട്ട്‌ റെഡിയാകുന്നതോടെ എവിടുന്നെങ്കിലും ഓടിപ്പിടിച്ചെത്തും. പെട്ടെന്ന് തന്നെ ഷോട്ട് തീര്‍ത്ത് പോകുകയും ചെയ്യും. അസാധ്യമായ അഭിനയമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. നിങ്ങള്‍ സിനിമ കാണുമ്പോള്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് എല്ലാം മനസിലാകും. അദ്ദേഹം ഒരു സൂപ്പര്‍ ആര്‍ട്ടിസ്റ്റാണ്.’’– രജനീകാന്ത് പറയുന്നു.

English Summary:

Never Seen Such Natural Talent: Rajinikanth Heaps Praise on Fahadh Faasil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com