ADVERTISEMENT

ഹൊറർ ചിത്രം ‘ഭൂൽ ഭുലയ്യ’ മൂന്നാം ഭാഗം ട്രെയിലർ എത്തി. മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യ ബാലൻ വീണ്ടുമെത്തുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. മാധുരി ദീക്ഷിത്തും സിനിമയിലൊരു ഭാഗമാണ്. രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. 

മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി ഹിന്ദിയിൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ശോഭന അവതരിപ്പിച്ച വേഷത്തിൽ വിദ്യ ബാലനായിരുന്നു അഭിനയിച്ചത്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തിയപ്പോൾ കാർത്തിക് ആര്യൻ നായകനായി.

മണിച്ചിത്രത്താഴിൽ ശോഭന കട്ടിൽ ഉയർത്തുന്ന രംഗം പോലെ പുതിയതായി ഇറങ്ങാന്‍ പോകുന്ന ഭൂൽ ഭുലയ്യ മൂന്നാം ഭാഗത്തിലും ഇതേപോലൊരു രംഗം വിദ്യ ബാലന്റേതായി കാണാം.

2007ല്‍ റിലീസ് ചെയ്ത ഭൂൽ ഭുലയ്യയുടെയും 2022 ൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ രണ്ടാം ഭാഗത്തിന്റെയും  സീക്വൽ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

English Summary:

Watch Bhool Bhulaiyaa 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com