ADVERTISEMENT

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നത് നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ‘അജയന്റെ രണ്ടാം മോഷണം’ സംവിധായകൻ ജിതിൻ ലാൽ.  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻറെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കവെയാണ് ജിതിൻ ലാൽ ലൊക്കേഷൻ സന്ദർശിച്ചത്. ആറു വർഷത്തിന് മുൻപ് ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ലൂസിഫറിന്റെ ഷൂട്ടിങ് കാണുമ്പോൾ ലഭിച്ച അതേ പ്രചോദനം ഇപ്പോൾ തൊട്ടടുത്ത് നിന്ന് കാണുമ്പോഴും ലഭിക്കുന്നുവെന്ന് ജിതിൻ കുറിച്ചു. താൻ പൃഥ്വിരാജിന്റെ ആരാധകൻ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ജിതിൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.

‘‘2018-ൽ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുമ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് വളരെ ആവേശത്തോടെയാണ് ഞാൻ കണ്ടുനിന്നത്. പക്ഷോ അന്ന് വളരെ ദൂരെ നിന്നാണ് കണ്ടത്. അദ്ദേഹത്തിന്റെ ഫിലിമോഗ്രാഫിയുടെ ഒരു ആരാധകൻ എന്ന നിലയിൽ എന്നെ ഒരുപാട് പ്രചോദിപ്പിച്ച നിമിഷമായിരുന്നു അത്. ഇപ്പോൾ 6 വർഷത്തിന് ശേഷം ഞാൻ എമ്പുരാന്റെ സെറ്റിൽ എത്തി, വളരെ അടുത്ത് നിന്ന് പൃഥ്വിരാജിന്റെ സംവിധാനത്തിന് സാക്ഷിയായി. 'റോൾ, ക്യാമറ, ആക്‌ഷൻ' എന്ന് അദ്ദേഹം ഷോട്ടുകൾക്കു വേണ്ടി വിളിച്ചു പറയുമ്പോൾ അദ്ദേഹത്തിന്റെ ആരാധകനായ എന്നിലെ കുട്ടി ഇപ്പോഴും അന്നത്തെപ്പോലെ തന്നെ പ്രചോദനം ഉൾക്കൊള്ളുകയാണ്.’’– ജിതിൻ ലാൽ കുറിച്ചു.

മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർക്കൊപ്പം ലൂസിഫറിലെ അഭിനേതാക്കളുമുണ്ട്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

English Summary:

Prithviraj Sukumaran Inspires Again! 'Ajayante Randam Moshanam' Director Awestruck on 'Empuraan' Sets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com