അഞ്ജു കുര്യൻ വിവാഹിതയാകുന്നു; കല്യാണ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം
Mail This Article
×
നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയാണ് അഞ്ജു. റോഷൻ എന്നാണ് വരന്റെ പേര്. വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം.
തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.
English Summary:
Anju kurian got engaged.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.