ADVERTISEMENT

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്റെ ചിത്രീകരണം പാലക്കാട്‌ ആരംഭിച്ചു. അർജുൻ അശോകൻ ആണ് നായകൻ. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം ചിത്രത്തിന്റെ നിർമാണ രംഗത്തേക്ക് തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമാ പ്രൊഡക്‌ഷനിലേക്ക് സുമതി വളവിലൂടെ എത്തുകയാണ്. 

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, മനോജ്.കെ.യു, നന്ദു, ശ്രാവൺ മുകേഷ്, ബോബി കുര്യൻ, ജസ്‌ന ജയദീഷ്, ജയകൃഷ്ണൻ, ഗോപികാ അനിൽ, ശിവദാ, ജൂഹി ജയകുമാർ, സിജാ റോസ്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സാദിഖ്, സ്മിനു സിജോ, ഗീതി സംഗീത, സുമേഷ് ചന്ദ്രൻ, അനിയപ്പൻ, സന്ദീപ്, അശ്വതി അഭിലാഷ്, മനോജ്‌ കുമാർ, ജയ് റാവു തുടങ്ങി മലയാള സിനിമയിലെ പ്രതിഭാധനന്മാരായ താരനിര അണിനിരക്കുന്നു. .

ഛായാഗ്രഹണം: ശങ്കർ പി.വി., സംഗീത സംവിധാനം: രഞ്ജിൻ രാജ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: എം.ആർ. രാജാകൃഷ്ണൻ, ആർട്ട്: അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, സ്റ്റിൽസ്:രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.

English Summary:

Sumathi Valavu: Arjun Ashokan’s horror film shoot begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com