ഹോട്ട് ഫോട്ടോഷൂട്ടുമായി അദിതി രവി; വൈറലായി അനുശ്രീയുടെ കമന്റ്
Mail This Article
×
അദിതി രവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് നടിമാരെ വെല്ലുന്ന സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫർ. ശ്രീഗേഷ് വസൻ മേക്കപ്പ് ചെയ്തിരിക്കുന്നു.
നടിയുടെ ഗ്ലാമര്‍ ചിത്രങ്ങൾക്കു താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്. ‘വേണ്ട, വേണ്ട, േവണ്ട’ എന്നായിരുന്നു ചിത്രം കണ്ട നടി അനുശ്രീയുടെ പ്രതികരണം. ‘കില്ലർ ലുക്ക് എന്ന്’ നടി രാധിക വേണുഗോപാൽ കുറിച്ചു.
2014ൽ ആൻഗ്രി േബബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിതി സിനിമയിലെത്തുന്നത്. പിന്നീട് കോഹിനൂർ, അലമാര, ആദി, ട്വൽത് മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടി.
ഈ വർഷം ബിഗ് ബെൻ, ഹണ്ട് എന്നീ രണ്ട് സിനിമകളിലാണ് നടി പ്രത്യക്ഷപ്പെട്ടത്.
English Summary:
Aditi Ravi's Stylish Photoshoot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.