‘100 കോടി പൊട്ടിക്കാൻ ഉപേന്ദ്രയുടെ ബോംബ്’; ‘യുഐ’ ടീസറിന് വിമർശനം
Mail This Article
കന്നഡ സൂപ്പർ താരം ഉപേന്ദ്ര നായകനും സംവിധായകനുമാകുന്ന ബിഗ് ബജറ്റ് ചിത്രം ‘യുഐ’ ടീസർ എത്തി. നൂറ് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം 2040 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.
കഥയും തിരക്കഥയും ഉപേന്ദ്ര തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എച്ച്.സി. വേണുഗോപാൽ, സംഗീതം അജനീഷ്.രീഷ്മ നനിയാ, സണ്ണി ലിയോണി, മുരളി ശർമ, ഇന്ദ്രജിത് ലങ്കേഷ്, നിദി സുബ്ബയ്യ, ഓം സായി പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഗ്ലോബൽ വാമിങ്, കോവിഡ്, പണപ്പെരുപ്പം, എഐ, തൊഴിലില്ലായ്മ, യുദ്ധം എന്നിവ ലോകത്തെ എങ്ങനെ ബാധിച്ചുവെന്നാണ് ചിത്രം പറയുന്നത്. അതേസമയം സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സാങ്കേതികമായും കലാപരമായും യാതൊരു നിലവാരവും പുലർത്തുന്നതല്ല സിനിമയുടെ മേക്കിങ് എന്ന് ടീസറിൽ നിന്നും വ്യക്തമാകുന്നുവെന്നാണ് വിമർശനം. നൂറു കോടി പൊട്ടിക്കാനുള്ള ഉപേന്ദ്രയുടെ ബോംബ് എന്നിങ്ങനെയുള്ള പരിഹാസവും ടീസറിനു നേരേ ഉയരുന്നു.