ADVERTISEMENT

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഔദ്യോഗിക പേജിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്. ബറാക് ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഈ സന്തോഷം ആരാധകരെ അറിയിച്ചത്. 

‘2024ലെ ബറാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളിലെ ‍ഞങ്ങളുടെ സിനിമയും ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി,’ ദിവ്യപ്രഭയും കനിയും കുറിച്ചു. കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയതോടെയാണ് ചിത്രം ആഗോളശ്രദ്ധ നേടിയത്. 

മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇന്‍റർനാഷനൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 

English Summary:

Barack Obama's favorite films of 2024 include the critically acclaimed Indo-French film "All We Imagine as Light," directed by Payal Kapadiya. Learn more about this award-winning movie and its incredible journey from Cannes to Obama's watchlist!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com