ദ് സസ്‌പെക്ട് ലിസ്റ്റ് ട്രെയിലർ; വിനീത് കുമാർ നായകൻ
Mail This Article
×
ഇർഫാൻ കമാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദ് സസ്‌പെക്ട് ലിസ്റ്റ്’ എന്ന പരിപൂർണ പരീക്ഷണ ചിത്രത്തിന്റെ ട്രെയിലർ എത്തി. നടനും സംവിധായകനുമായ വിനീത് കുമാർ ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നു.
ഈ മാസം പത്തൊൻപതാം തീയതി ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ആകുന്നു.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു മുറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥകൾ, മലയാള സിനിമകളിൽ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളിൽ എന്നും വിസ്മയമാവാറുണ്ട്.
ക്യാമറ മനുനാഥ് പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ, സംഗീതം അജീഷ് ആന്റോ. ജിഷ ഇർഫാൻ നിർമ്മിച്ച ചിത്രത്തിൽ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങൾ അണിനിരക്കുന്നു. പിആർഒ ബിനു ബ്രിങ്ഫോർത്ത്.
English Summary:
Watch The Suspect List Trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.