ഒടുവിൽ ‘ഗഗനചാരി’ ഒടിടിയില്‍; മെയ്യഴകൻ, സ്വാഗ്; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Mail This Article
ഒക്ടോബർ മാസം കൈനിറയെ സിനിമകളാണ് ഒടിടിയിലൂടെ റിലീസിനെത്തിയത്. ഏതൊക്കെയാണ് ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങളെന്ന് പരിചയപ്പെടാം. ഗോകുൽ സുരേഷിന്റെ ഗഗനചാരി, കാർത്തിയുടെ മെയ്യഴകന്‍ തുടങ്ങി നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിലൂടെ റിലീസ് ചെയ്തത്.
ഗഗനചാരി: ആമസോൺ പ്രൈം: ഒക്ടോബർ 26
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് ‘ഗഗനചാരി’. സയൻസ്-ഫിക്‌ഷൻ കോമഡി ജോണറിലുള്ള ചിത്രം ജൂൺ 21നാണ് തിയറ്ററിലെത്തിയത്.
സ്വാഗ്: ആമസോൺ പ്രൈം: ഒക്ടോബർ 26
ശ്രീ വിഷ്ണു, റിതു വർമ, മീര ജാസ്മിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹസിത് ഗോലി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ശ്രീ വിഷ്ണു പ്രത്യക്ഷപ്പെടുന്നത്.
മെയ്യഴകൻ: നെറ്റ്ഫ്ലിക്സ്: ഒക്ടോബർ 25
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ഈ വാരാന്ത്യത്തിൽ ഒടിടിയിലെത്തി. '96' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രീദിവ്യയാണ് ചിത്രത്തിലെ നായിക. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നിവരും ചിത്രത്തിലുണ്ട്. മഹേന്ദ്രൻ രാജു ഛായാഗ്രഹണവും ആർ. ഗോവിന്ദരാജ് എഡിറ്റിങും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിച്ചിരിക്കുന്നു.
ബുള്ളറ്റ് ഡയറീസ്: സൈന പ്ലേ: ഒക്ടോബർ 24
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രം. നവാഗതനായ സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രയാഗ മാര്‍ട്ടിനാണ് നായിക. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ് ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്.
ലെവൽ ക്രോസ്: ആമസോൺ പ്രൈം: ഒക്ടോബർ 20
ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമിച്ച 'ലെവൽ ക്രോസ്' ഒടിടിയിൽ. അമല പോൾ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
പട്ടാപ്പകൽ: സൈന പ്ലേ: ഒക്ടോബർ 19
കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല്ലസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്ത ചിത്രമാണ് പട്ടാപ്പകല്‍. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്.
രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ചരം: സൈന പ്ലേ: ഒക്ടോബർ 18
ഹരീഷ് ഉത്തമൻ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജിത് കുമാർ സംവിധാനം ചെയ്ത ചരം ഒടിടിയിൽ കാണാം. രജിത് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിന്നു കുരുവിള ക്യാമറ നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാനാണ്. സൈന പ്ലേയിൽ ചിത്രം കാണാം.
പ്രാപ്പെട: സൈന പ്ലേ: ഒക്ടോബർ 17
കൃഷ്ണേന്ദു കലേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രാപ്പെട സൈന പ്ലേയിൽ കാണാം. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം ലഭ്യമാണ്.
കേതകി നാരായണ്‍, രാജേഷ് മാധവന്‍, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജയനാരായണന്‍ തുളസീദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ