ADVERTISEMENT

ദാമ്പത്യത്തിനുള്ളിലെ പീഡനവും വിശ്വാസരാഹിത്യവും വഞ്ചനയും ക്രൂരമായ ഒരു ചോരക്കളിയാകുന്നതാണ് നന്ദകുമാർ രാഘവൻ സംവിധാനം ചെയ്ത‘ചാവുകളി’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ഒരു യുവതിയും അവളുടെ ഭർത്താവും കാമുകനുമാണ് ഇതിലെ കഥാപാത്രങ്ങൾ. ബന്ധങ്ങളിലെ അവിശ്വസ്തതയും വിശ്വാസമില്ലായ്മയും ദയാരഹിതമായ ചോരവീഴ്ത്തലിലേക്കെത്തുന്നതിന്റെ എത്രയോ വാർത്തകൾ ദിവസവും നമ്മൾ കേൾക്കുന്നുണ്ട്. അവയുടെ പ്രതിഫലനമായി ഈ ഹ്രസ്വചിത്രത്തെ കാണാം. അഴിച്ചുവിട്ടവനെ തിരിച്ചുകൊത്തുന്ന പാമ്പിനെപ്പോലെ മരണവും ഇതിലുണ്ട്. ‌‌പ്രമോയത്തിനൊപ്പം മേക്കിങ്ങും ‘ചാവുകളി’െയ വ്യത്യസ്തമാക്കുന്നു. 

 

ജാനകി സുധീർ, പ്രദീഷ് ജേക്കബ്, നിവേദിത് എന്നിവരാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദീപ് കുമാർ പി.എസ്. നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷിജു എം ഭാസ്കർ ആണ്. എഡിറ്റിങ് വിഷ്ണു വേണുഗോപാൽ. സംഗീതം എൽവിൻ ജയിംസും ജയപ്രകാശും. സൗണ്ട് ഡിസൈനിങ് ഷെഫിൻ മായൻ, വസ്ത്രാലങ്കാരം ധന്യ പാർവതി, ചമയം സതീഷ് മേക്കോവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com