ADVERTISEMENT

ബിഗ് ബോസ് തമിഴ്  ഏഴാം സീസണ് പ്രൗഢ ഗംഭീരമായ തുടക്കം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 18 മത്സരാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്ത്. കമല്‍ഹാസനാണ് ഷോയുടെ അവതാരകന്‍. ആടിയും പാടിയും അങ്കംകുറിക്കാന്‍ ഇത്തവണയും ശ്രദ്ധേയരായ വ്യക്തിത്വങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും നടി അക്ഷയ ഉദയകുമാര്‍ മത്സരാർഥിയായി എത്തുന്നു എന്നതും ഈ സീസണിലെ പ്രത്യേകതയാണ്. നവമാധ്യമങ്ങളിലെ വൈറല്‍ താരമാണ് അക്ഷയ ഉദയകുമാര്‍. ഹയ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കെത്തി. ലൗവ് ടുഡേ, സിദ്ദി എന്നി ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രേക്ഷക പ്രശംസ നേടി. ഈ സീസണിലെ മറ്റ് മത്സരാർഥികൾ ആരൊക്കെയെന്ന് നോക്കാം.

 

1. കൂള്‍ സുരേഷ്

cool-suresh
കൂൾ സുരേഷ്

 

poornima-ravi
പൂർ‍ണിമ രവി

ഈ സീസണില്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ച ആദ്യ മത്സരാര്‍ഥിയാണ് കൂള്‍ സുരേഷ്. വിവാദങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ താരം. കാക്ക കാക്ക, ദേവതയെ കണ്ടേന്‍, തിരുട തിരുടി തുടങ്ങി ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.  'സിങ്കം പുലി' എന്ന ചിത്രത്തിലൂടെ ഹാസ്യ വേഷങ്ങളിലേക്ക് വഴി മാറി സഞ്ചരിച്ചപ്പോഴും പ്രേക്ഷകരെ നിരശരാക്കിയില്ല.

 

raveena-daga
രവീണ ദാഹ

ഹൊറര്‍-കോമഡി ചിത്രമായ പടിത്തവുടന്‍ കിഴിത്തു വിടവും എന്ന ചിത്രത്തിലൂടെയാണ് നായക നടനെന്ന നിലയില്‍ കയ്യടി നേടുന്നത്. റിലീസിനൊരുങ്ങുന്ന ചിത്തിരമേ സൊല്ലടിയാണ് കൂള്‍ സുരേഷിന്റെ പുതിയ ചിത്രം. ചലച്ചിത്ര നിര്‍മാണ രംഗത്തും തന്റെ സാന്നിധ്യമറിക്കാന്‍ ഒരുങ്ങുകയാണ് കൂള്‍ സുരേഷ്. ‘സരക്ക്’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേളയില്‍ അവതാരകയെ നിര്‍ബന്ധപൂര്‍വം കൂള്‍ സുരേഷ് മാലയണിയിച്ചത് വലിയ വിവാദമായിരുന്നു.

 

2. പൂര്‍ണിമ രവി

pradeep-antony-bigboss
പ്രദീപ് ആന്റണി

 

അഭിനയം ആവേശമായി കാണുന്ന താരമാണ് ബെല്ലൂര്‍ സ്വദേശിയായ പൂര്‍ണിമ രവി. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൂര്‍ണിമ സിനിമയുടെ വഴിയെ സഞ്ചരിക്കുന്നത്. സിനിമ മേഖലയിലെ തന്റെ മുന്നേറ്റത്തിനും സമൂഹത്തില്‍ തന്നെ കൂടുതലായി ചര്‍ച്ച ചെയ്യാനും ബിഗ് ബോസ് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് പൂര്‍ണിമ.

vinush-devi
വിനുഷ ദേവി

 

3. രവീണ ദാഹ

nixon
നിക്സൺ

 

സീ തമിഴിലെ ഡാന്‍സ് ജോഡി ഡാന്‍സ് 2.0 യിലൂടെ ആസ്വാദക മനസ്സില്‍ ഇടം നേടിയ നര്‍ത്തകിയാണ് രവീണ ദാഹ. പൂവേ പൂച്ചുടവ, കാരയ്ക്കല്‍ അമ്മയാര്‍ തുടങ്ങിയ ഷോകളിലെ പ്രകടനം പ്രേക്ഷകരിലേക്ക് രവീണയെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി. കഥ സൊല്ല പോറോം എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് രവീണ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മോഹന്‍ ഗോവിന്ദിന്റെ ‘പിസ്സ 3’ എന്ന ഹൊറര്‍ ചിത്രത്തിലെ നായികയാണ്.

manichandra
മണിചന്ദ്ര

 

വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിലെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യുന്നതാണ്.

akshaya-udhayakumar
അക്ഷയ ഉദയകുമാർ

 

4. പ്രദീപ് ആന്റണി

aishu-dancer
ഐഷു

 

യുവനടന്മാരില്‍ പ്രതീക്ഷയേകുന്ന നടനാണ് പ്രദീപ് ആന്റണി. അരുവി, വാഴ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ പ്രധാനപ്പെട്ടതാണ്. മുന്‍ 'ബിഗ് ബോസ് തമിഴ് മത്സരാർഥി കവിന്‍ സംവിധാനം ചെയ്ത ‘ദാദ’ എന്ന ചിത്രത്തിന്റെയും ഭാഗമായിരുന്നു

vishu-vijay
വിഷ്ണു വിജയ്

 

5. വിനുഷ ദേവി

maya-skrishn
മായ എസ്. കൃഷ്ണ

 

എന്‍ 4 എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് വിനുഷാ ദേവി. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാരതി കണ്ണമ്മ സീരിയലില്‍ കണ്ണമ്മയായി മിനിസ്‌ക്രീനിലും നിറഞ്ഞാടി.

saravana-vikram
ശരവണ വിക്രം

 

6. നിക്സണ്‍

 

ഗായകന്‍, ഗാനരചയിതാവ് എന്ന നിലയില്‍ യുവാക്കള്‍ക്കിടയിലെ താരമാണ് നിക്സണ്‍. വിജയ് ആന്റണിയുടെ തിമിരു പുടിച്ചവന്‍ എന്ന സിനിമയുടെയും ഭാഗമായി. ബിഗ് ബോസ് തമിഴ് മത്സരാർഥി മുഗന്‍ റാവുവിന്റെ ഒറ്റ താമരൈ എന്ന ആല്‍ബം ഉള്‍പ്പെടെ നിരവധി ഗാനങ്ങളിലെ സംഗീത സാന്നിധ്യമാണ് നിക്സണ്‍.

yugendran
യുഗേന്ദ്രന്‍ വാസുദേവന്‍

 

vichitra
വിചിത്ര

7. മണി ചന്ദ്ര

 

bava-chelladurai
ബാവ ചെല്ലദുരൈ

ബിഗ് ബോസ് തമിഴിന്റെ പാരഡി വിഡിയോയിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് മണി ചന്ദ്ര. ഇന്‍സറ്റാഗ്രാം റീല്‍സുകളിലൂടെ വന്‍ ഫാന്‍ ഫോളോവേഴ്സിും മണി ചന്ദ്രയ്ക്ക് സ്വന്തമായുണ്ട്. സാന്‍ഡി മാസ്റ്ററുടെ ശിഷ്യന്‍ കൂടിയാണ് മണി.

 

jovi-vijayakumar
ജോവികയും വനിത വിജയകുമാറും

8. അക്ഷയ ഉദയകുമാര്‍

 

anananya-s-rao
അനന്യ എസ്. റാവു

നവമാധ്യമങ്ങളിലെ വൈറല്‍ താരമാണ് അക്ഷയ ഉദയകുമാര്‍. ഹയ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കെത്തി. ലൗവ് ടുഡേ, സിദ്ദി എന്നി ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രേക്ഷക പ്രശംസ നേടി.

 

vjay-dance
വിജയ് വർമ

9. ഐഷു

 

ഡാന്‍സ് വേഴ്സസ് ഡാന്‍സിലെ മത്സരാര്‍ത്ഥിയാണ് ഐഷു. ഊട്ടി സ്വദേശിയായ ഐഷുവും നവമാധ്യമങ്ങളിലെ നിറ സാന്നിധ്യമാണ്.

 

10. വിഷ്ണു വിജയ്

 

വിജയ് ടിവിയിലെ കനാ കാണും കാലങ്ങള്‍ എന്ന ഷോയിലൂടെ നടനായാണ് വിഷ്ണു വിജയ്  പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്.  മാപ്ല സിങ്കം, ഇവന്‍ യാരേന്ദ്രു തെറിക്കിരാത, കളരി തുടങ്ങിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. സീ തമിഴ് പരമ്പരയായ സത്യ, കളേഴ്‌സ് തമിഴിലെ ഇദു സൊല്ല മറന്ദ കഥൈ എന്ന സീരിയിലുകളിലേയും നിറസാന്നിധ്യമാണ്.

 

11. മായ എസ്. കൃഷ്ണ

 

വാനവില്‍ വാഴ്‌കൈ എന്ന കോളജ് മ്യൂസിക്കല്‍ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മോഡലും ഗായികയും നാടക നടിയുമാണ് മായ എസ് കൃഷ്ണ.  തൊടരി, ധ്രുവനച്ചത്തിരം, മഗളിര്‍ മട്ടും, സെര്‍വര്‍ സുന്ദരം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  ഉലകനായകന്‍ കമല്‍ഹാസന്റെ ഹിറ്റ് ചിത്രമായ വിക്രം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ്‌യുടെ പുതിയ ചിത്രമായ ലിയോയിലും മായ അഭിനയിച്ചിട്ടുണ്ട്.

 

12. ശരവണ വിക്രം

 

ടെലിവിഷന്‍ നടന്‍, യൂട്യൂബര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് ശരവണ വിക്രം. അദ്ദേഹത്തിന്റെ ജനപ്രിയ സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്സ്. ഇതിലെ കഥാപാത്രം ഏറെ കൈയ്യടി നേടി.

 

13. യുഗേന്ദ്രന്‍ വാസുദേവന്‍

 

ഗായകനും നടനുമായ യുഗേന്ദ്രന്‍ പ്രശസ്ത ഗായകന്‍ മലേഷ്യ വാസുദേവന്റെ മകനാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൃദംഗമിസ്റ്റായി സംഗീതരംഗത്തെ തന്റെ യാത്ര ആരംഭിച്ച അദ്ദേഹം പത്താം വയസ്സില്‍ തന്റെ ആദ്യ സോളോ പ്രകടനം നടത്തി. യുഗേന്ദ്രന്റെ മൃദംഗം അരങ്ങേറുമ്പോള്‍ പ്രശസ്ത വയലനിസ്റ്റ് ഡോ. ബാലമുരളീകൃഷ്ണയും അദ്ദേഹത്തോടൊപ്പം അരങ്ങിലെത്തി.

 

ഇളയരാജയുടെ സംഗീത്തതില്‍ പിറന്ന ഉഴവന്‍ മകന്‍ എന്ന ചിത്രത്തിലെ സെന്തൂരവേ പൂവേ ..... പിതാവിനൊപ്പം കുട്ടിക്കാലം മുതല്‍ തന്നെ യുഗേന്ദ്രന്‍ വേദികളിലെ നിറസാന്നിധ്യമായിരുന്നു. നിരവധി രാജ്യങ്ങളില്‍ സംഗീതവിരുന്നൊരുക്കിയിട്ടുണ്ട്. റോജാവനം' എന്ന ചിത്രത്തിലെ പൊള്ളാച്ചി സന്തൈയിലെ എന്ന ഗാനത്തിലൂടെയാണ് യുഗേന്ദ്രന്‍ പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഇളയരാജ, എ. ആര്‍ റഹ്‌മാന്‍, യുവന്‍ ശങ്കര്‍രാജ തുടങ്ങിയ മുന്‍നിര സംഗീത സംവിധായകര്‍ക്കുവേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച യുഗേന്ദ്രന്‍ നടന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.

 

14. വിചിത്ര

 

ടെലിവിഷൻ സീരിയൽ നടി എന്ന നിലയില്‍ ശ്രദ്ധേയയാണ് വിചിത്ര. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സെല്‍വയുടെ തലൈവാസല്‍ എന്ന ചിത്രത്തിലെ ഗ്ലാമര്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. രസിഗന്‍, മുത്ത്, സ്വയംവരം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ പ്രേക്ഷക പ്രശംസ നേടി. മാമി ചിന്ന മാമി എന്ന പരമ്പരയില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് മിനിസ്‌ക്രീനിലും സാന്നിധ്യം അറിയിച്ചു.

 

15. ബാവ ചെല്ലദുരൈ

 

എഴുത്തുകാരന്‍ ബാവ ചെല്ലദുരൈയാണ് ഇത്തവണത്തെ മറ്റൊരു ശ്രദ്ധേയമായ വ്യക്തിത്വം. ആക്ടിവിസ്റ്റായ അദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്. ദളിതര്‍ക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഭൂലോഹം, ജോക്കര്‍, നവരസ, റെജീന' തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

16. ജോവിക വിജയകുമാര്‍

 

പ്രശസ്ത തമിഴ് നടിയും മുന്‍ മത്സരാർഥിയുമായ വനിതാ വിജയകുമാറിന്റെ മകളാണ് ജോവിക വിജയകുമാര്‍. മുന്‍ ചലച്ചിത്രതാരമാണ് വനിത. 2019ല്‍ ബിഗ് ബോസ് തമിഴ് സീസൺ 3യിൽ പങ്കെടുത്തിരുന്നു.

 

17. അനന്യ എസ്. റാവു

 

നെറ്റ്ഫ്‌ളിക്‌സിന്റെ റിയാലിറ്റി സീരീസായ ഇന്‍ റിയല്‍ ലൗവ്വിലൂടെ ശ്രദ്ധേയയാണ് അനന്യ എസ്. റാവു. ഡാന്‍സ് റീലുകളിലൂടെ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം കൂടിയാണ് അനന്യ.

 

18. വിജയ് വര്‍മ

 

ഡാൻസ് ഇന്ത്യ ഡാൻസ്, ജോഡി നമ്പർ വൺ എന്നി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നർത്തകി. ആദ്യ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍ കൂടിയാണ് വിജയ് വര്‍മ. മോഡൽ,  കൊറിയോഗ്രാഫി മേഖലയിലും സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com