മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് 2024 ഓഗസ്റ്റ് 20ന്
Mail This Article
മഴവിൽ എന്റര്ടെയ്ൻമെന്റ് അവാർഡ്സ് 2024 ഓഗസ്റ്റ് 20ന് അങ്കമാലി ആഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കും. മഴവിൽ മനോരമയും താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായൊരുക്കുന്ന താരനിശയില്‍ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, പ്രിത്വിരാജ്, ജയറാം, ദുൽക്കർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, കുഞ്ചാക്കോ ബോബൻ, നസ്ലെൻ , ഉണ്ണി മുകുന്ദൻ , മഹിമ നമ്പ്യാർ, ആന്റണി പെപ്പെ, ഉർവശി,മഞ്ജു വാരിയർ, അനശ്വര രാജൻ, മമിതാ ബൈജു തുടങ്ങി മലയാള സിനിമയിലെ നൂറോളം പ്രധാന താരങ്ങൾ അണിനിരക്കും. മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും വലിയ ആഘോഷമായിരിക്കും അവാര്‍ഡ് നൈറ്റ്. പ്രശസ്ത സിനിമ താരം ഇടവേള ബാബുവാണ് താരനിശയുടെ സംവിധായകൻ.
പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസത്തിന് നീക്കി വയ്ക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖ് അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെ ഒരുവേദിയില്‍ കാണാനുള്ള സുവര്‍ണാവസരമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. കോഹിനൂർ (₹40,000 – 2 പേർക്ക്), ഡയമണ്ട് (₹4,000), എമറാൾഡ് (₹2,000), പേൾ (₹1,000) എന്നീ വിഭാഗങ്ങളില്‍ ടിക്കറ്റ് സ്വന്തമാക്കാം. Quickerala.com വെബ്സൈറ്റ് വഴി ടിക്കറ്റ് ലഭിക്കും
2018 ൽ ആരംഭിച്ച മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ്, ചുരുങ്ങിയ കാലം കൊണ്ട് വമ്പിച്ച ജനപ്രീതി നേടിയെടുത്തു. പോയ വർഷങ്ങളിൽ ഒരു കോടിയിലേറെ ടെലിവിഷൻ പ്രേക്ഷകരെയാണ് അവാര്‍ഡ് ഷോ സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ അഞ്ചുകോടിയിലേറെ പേര് ഷോ കണ്ടു. മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ആഘോഷമായി മഴവില്‍ എന്റര്ടെയ്ൻമെന്റ് അവാർഡ്സ് മാറിക്കഴിഞ്ഞു.
www.quickerala.com സന്ദർശിക്കൂ, ഓഗസ്റ്റ് 20 നു നടക്കുന്ന താരനിശയുടെ ടിക്കറ്റുകൾ സ്വന്തമാക്കൂ. പരിമിതമായ ടിക്കറ്റുകൾ മാത്രം.