സുധാപൂവിനൊത്ത് പുതുവർഷം ആഘോഷമാക്കി സൗഭാഗ്യ വെങ്കിടേഷ്
Mail This Article
×
പുതുവർഷത്തെ ആഘോഷത്തോടെ വരവേറ്റ് സൗഭാഗ്യ വെങ്കിടേഷും കുടുംബവും. ഭർത്താവ് അർജുൻ സോമശേഖരനുമൊത്ത് പുതുവർഷ പാർട്ടി നടത്തിയതിന്റെ ചിത്രങ്ങൾ സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
വെള്ള നിറത്തിൽ ഉടുപ്പ് അണിഞ്ഞ മാലാഖ പോലെ മകൾ സുദർശനയും ഇവർക്കൊപ്പമുണ്ടായിരുന്നു. ന്യൂ 'ഇയർ ഡംബ്' എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളിൽ അർജുന്റെ സഹോദരനും കുടുംബവും ഉണ്ടായിരുന്നു.
ഇരുവരും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരങ്ങളാണ്. നടിയും നർത്തകിയുമായ താര കല്യാണാണ് സൗഭാഗ്യയുടെ അമ്മ. അർജുനും സൗഭാഗ്യയും ഒന്നിച്ചുള്ള നൃത്തവും, സുധാപൂവുമൊത്തുള്ള രസകരമായ നിമിഷങ്ങളും അവർ പങ്കുവയ്ക്കാറുണ്ട്.
English Summary:
Saubhagya Venkitesh's new year celebrations went viral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.