ADVERTISEMENT

ബിഗ്‌ബോസ് താരമായ സിജോ ജോണിന്റെ വിവാഹത്തിന് വേദിയിൽ ഫോട്ടോ എടുക്കാനായി കയറിയ നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ചതിനെതിരെ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. ഇവർ ആരാണെന്ന് അറിയില്ലെങ്കിലും തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹ ദിവസം ഇത്തരത്തിൽ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല എന്ന് ദിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

നോറ സിജോയ്ക്ക് ‘പണി’ കൊടുക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലും നോറയ്ക്കെതിരെ അമർഷം പുകയുകയാണ്. വിവാഹ ദിവസം നോറ ചെയ്ത പ്രവൃത്തി ശരിയായില്ലെന്നും കല്യാണപ്പെണ്ണിന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുമാണ് കമന്റുകളിൽ അധികവും. 

big-boss-sijo-wedding

"ശരിക്കും ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്‌പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല," എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.  

diya-krishna-reaction-on-cake-prank

ബിഗ്‌ ബോസ് സീസൺ ഫൈവിലൂടെ ശ്രദ്ധ നേടി താരങ്ങളാണ് നോറ, സിജോ, ഗബ്രി, ജാസ്മിൻ, സായി കൃഷ്ണ, അഭിഷേക്, ശോഭ തുടങ്ങിയവർ. വലിയ സൗഹൃദത്തിലാണ് ഇവരെല്ലാവരും. അടുത്തിടെയായിരുന്നു സിജോയുടെ വിവാഹം. ദീർഘകാലമായി തന്റെ പ്രണയിനിയായിരുന്ന ലിനു മരിയയെയാണ് സിജോ വിവാഹം കഴിച്ചത്. വിവാഹത്തിന് ബിഗ് ബോസ് താരങ്ങളെല്ലാം എത്തി ചടങ്ങുകൾ ആഘോഷമാക്കിയിരുന്നു. സിജോയുടെ വിവാഹത്തിനെത്തിയ ബിഗ് ബോസ് താരങ്ങളുടെ കളിതമാശകളുടെ റീലുകളെല്ലാം വൈറലായിരുന്നു.  ഇതിനിടെയാണ് സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്ന നോറയുടെ വിഡിയോയും വൈറലാകുന്നത്. കല്യാണ റിസപ്‌ഷന് വേദിയിൽ നിന്ന വരന്റെ മുഖം അലങ്കോലമാക്കിയ നോറയുടെ പ്രവൃത്തി വിമർശന വിധേയമാവുകയാണ്.

English Summary:

Diya Krishna crticises Big Boss fame Nora after a viral video shows Nora smearing cake on another Big Boss celebrity Sijo on his wedding reception.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com