ADVERTISEMENT

സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മയോനി എന്ന പ്രിയ നായർ. മയോനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഗോപിയെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ എന്ന അടിക്കുറിപ്പോടെയാണ് മയോനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മയോനിയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ചിത്രങ്ങൾ ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് മയോനിയുടെ കുറിപ്പ്. മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. ഇതോടെ പരോക്ഷപ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തു. സഹഗായിക പുണ്യ പ്രദീപിനൊപ്പം ഗോപി സുന്ദർ പങ്കുവച്ച ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്.

English Summary:

Mayoni shares lovable pictures with Gopi Sundar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com