ഈണമൊരുക്കിയത് ഒരേയൊരു മലയാള ചിത്രത്തിന്, കേരളക്കരയോട് ഏറെ അടുപ്പം; ഉസ്‌താദ് മറയുമ്പോൾ.....
Mail This Article
മലയാളത്തോടു പ്രത്യേക ഇഷ്ടമായിരുന്നു സാക്കിർ ഹുസൈന്. ലക്ഷക്കണക്കിന് ആരാധകരെയും കേരളത്തിൽ നിന്നു നേടാൻ അദ്ദേഹത്തിനു സാധിച്ചു. മോഹൻലാൽ ചിത്രം വാനപ്രസ്ഥത്തിനു വേണ്ടി ഈണമൊരുക്കിയത് സാക്കിർ ഭായ് ആണ്. മലയാളത്തിൽ ഒറ്റ ചിത്രത്തിനു വേണ്ടിയേ സംഗീതം പകർന്നുള്ളുവെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടുണ്ട് ആ വേഗവിരലുകളുടെ മാന്ത്രികൻ. ആ വിയോഗം ലോകത്തിനു തന്നെ തീരാനഷ്ടമാകുമ്പോൾ മലയാളികൾക്കദ്ദേഹം കുറേക്കൂടി നോവിക്കുന്ന ഓർമയാവുകയാണ്.
മലയാളത്തിൽ സംഗീത സംവിധാനം
തൊണ്ണൂറുകളിലെ പ്രശസ്‌തമായ താജ്‌മഹല്‍ ചായയുടെ വാ താജ എന്ന പരസ്യത്തിന് സംഗീതം നല്‍കി അതില്‍ അഭിനയിച്ചിരിക്കുന്നത് സക്കീര്‍ ഹുസൈനാണ്. മോഹന്‍ലാല്‍ നായകനായ മലയാളം ചലച്ചിത്രം വാനപ്രസ്ഥത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും അതില്‍ തബല വായിച്ചിരിക്കുന്നതും സക്കീര്‍ ഹുസൈനാണ്. വാനപ്രസ്ഥത്തെ കൂടാതെ ഇന്‍ കസ്റ്റഡി, ദ് മിസ്റ്റിക് മസ്‌ച്യുര്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, ഹിന്ദി ചിത്രമായ സാസ, ബ്രിട്ടീഷ് ചിത്രമായ ഹീറ്റ് ആന്‍ഡ് ഡസ്റ്റ്‌്, മിസ് ബീട്ടിസ് ചില്‍ഡ്രന്‍, മാന്റോ എന്നീ സിനിമകള്‍ക്കു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അപ്പോകാലിപ്‌സ് നൗ , ലിറ്റില്‍ ബുദ്ധ, എന്നി ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം തബല വായിച്ചിട്ടുണ്ട്.അറ്റ്‌ലാന്‍ഡ ഒളിംപിക്‌സിന്റെ (1996) ഉല്‍ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയതും സാക്കിര്‍ ഹുസൈനാണ്
മലയാളക്കരയുമായിട്ടുള്ള അടുപ്പം
സാക്കിര്‍ ഹുസൈന്റെ ആദ്യകാലത്തെ വിശ്വവിഖ്യാത ആല്‍ബമായ ശകതിയില്‍ വയലിന്‍ വായിച്ചിരിക്കുന്ന എല്‍.ശങ്കറുടെ അച്ഛന്‍ വി.ലക്ഷിനാരായണ അയ്യര്‍ ആലപ്പുഴ സ്വദേശിയാണ്. തറവാട് തൃപ്പൂണിത്തുറയാണ്. സാക്കിര്‍ ഹുസൈന്റെ ചെറുപ്പകാലത്തു നടന്ന ഒരു റെക്കോര്‍ഡിങ്ങില്‍ പാലക്കാട് മണി അയ്യരുമായി മദ്രാസില്‍ സംവദിച്ചിരുന്നു ഈ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാദകനായ സാക്കിര്‍ ഹുസൈന്‍ കണക്കാക്കുന്നതും പാലക്കാട് മണി അയ്യരെയാണ്. മുംബൈ ആസ്ഥാനമായ കേളി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പെരുവനം ഗ്രാമത്തിന്റെ കലാചരിത്രം രേഖപ്പെടുത്തുന്ന യഞജത്തിന് തുടക്കം കുറിക്കാന്‍ പെരുവനത്ത് 2017 ല്‍ സാക്കിര്‍ ഹുസൈന്‍ എത്തിയിരുന്നു. അന്ന് വീരശൃംഖല നല്‍കി അദ്ദേഹം ആദരമേറ്റു വാങ്ങി. പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളം ആസ്വദിച്ച സാക്കിര്‍ ഹുസൈന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കൊപ്പം ജൂഗല്‍ബന്ദിയും നടത്തിയാണ് അന്ന പെരുവനത്തു നിന്നും മടങ്ങിയത്
നടൻ
നല്ലൊരു അഭിനേതാവും കൂടിയായ സക്കീര്‍ ഹുസൈന്‍ ഏതാനും സിനിമയില്‍ പ്രധാനവേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്. ബ്രിട്ടിഷ് ചിത്രമായ ഹീറ്റ് ആന്‍ഡ് ഡസ്റ്റ്,ദ് പെര്‍ഫെക്ട് മര്‍ഡര്‍,മിസ് ബീട്ടീസ് ചില്‍ഡ്രന്‍, ഹിന്ദി ചിത്രമായ സാസ്, ഡോക്യുമെന്ററികളായ സാക്കിര്‍ ആന്‍ഡ് ഹിസ് ഫ്രണ്ടസ് ദ് സ്‌പീക്കിങ് ഹാന്‍ഡ്‌സ് സക്കീര്‍ ഹുസൈന്‍ ആന്‍ ആര്‍ട് ഓഫ് ഇന്‍ഡ്യന്‍ ഡ്രം, താളമാനം സൗണ്ട ക്ലാഷ് -തബല ബീറ്റ് സയന്‍സ്, വേ ഓഫ് ബ്യൂട്ടി - റിമെമ്പര്‍ ശക്തി, ദ് റിഥം ഡെവിള്‍സ് കണ്‍സേര്‍ട്ട് എ്‌ക്‌സപീരിയന്‍സ് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്
അധ്യാപകന്‍
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല, സാന്‍ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിരവധി വർക്‌ഷോപ്പുകളും ക്ലാസുകളും നയിച്ചിട്ടുണ്ട് സാക്കിര്‍ ഹുസൈന്‍. 2015 ല്‍ യുഎസ് ബെര്‍ക് ലി സര്‍വകലാശാലയിലെ റീജന്റ് ലെക്‌ചറര്‍ ആയിരുന്നു. സാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രെഫസറാണ് സാക്കിര്‍ ഹുസൈന്‍.
കുടുംബം
പ്രശസ്‌ത കഥക് നര്‍ത്തകിയായ അന്റോണിയ മിനെക്കോളയാണ് സാക്കിര്‍ ഹുസൈന്റെ ഭാര്യ. കാലിഫോര്‍ണിയ, ലൊസാഞ്ചലസ് സര്‍വകലാശാല ബിരുദധാരിയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനിസ ഖുറേഷി, നര്‍ത്തകിയായ ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്. സാക്കിര്‍ ഹുസൈന്റെ സഹോദരങ്ങളായ ഉസ്‌താദ് തൗഫിക് ഖുറേഷിയും ഉസ്‌താദ് ഫസല്‍ ഖുറേഷിയും അറിയപ്പെടുന്ന തബല വാദകരാണ്.