ADVERTISEMENT

കൊച്ചി ∙ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതിനു കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനു (കെടിഡിഎഫ്സി) ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വന്നു കാലു പിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ കൊടുക്കാം എന്ന നിലപാട് നടക്കില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിക്ഷേപിച്ച തുക തിരിച്ചുകിട്ടാൻ കൊൽക്കത്തയിലെ ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക് ഉൾപ്പെടെ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.

ഹർജിക്കാർ തേടുന്നത് ദയയല്ലെന്നും അവരുടെ പണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കെടിഡിഎഫ്സിയാണു കടക്കാർ. ഹർജിക്കാർ കെഞ്ചേണ്ട കാര്യമെന്താണ്? അവരുടെ അവകാശമാണ് ചോദിക്കുന്നത്. സർക്കാർ ഗാരന്റി നൽകിയതു കൊണ്ടല്ലേ കെടിഡിഎഫ്‌സിയിൽ ഇവർ നിക്ഷേപം നടത്തിയത്. സർക്കാർ ഗാരന്റിയുണ്ടായിട്ടും പണം നൽകാൻ കഴിയില്ലെന്നു പറയുന്നത് വിചിത്രമാണ്. സർക്കാരിന്റെ ഗാരന്റി ലംഘിച്ചാലുള്ള അവസ്ഥ എന്താണെന്ന് അറിയാമോ? പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും മറുപടി പറയാനാവുന്നില്ല. പലിശ സഹിതം മൂന്നു മാസത്തിനുള്ളിൽ പണം നൽകാൻ പറ്റുമോയെന്നു കോടതി ആരാഞ്ഞു. 

പണം തിരിച്ചു നൽകുന്നതിനെപ്പറ്റിയുള്ള നടപടി ക്രമം തീരുമാനം അറിയിക്കാൻ സർക്കാർ മൂന്നാഴ്ച സമയം തേടി. തുടർന്നു ഹൈക്കോടതി ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ലക്ഷ്മിനാഥ് ട്രേഡ് ലിങ്കിന് 30 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കാനുള്ളത്. 12% പലിശ സഹിതം തുക തിരിച്ചുകിട്ടണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com