അതീവസുരക്ഷ: ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കണോ? ക്യാമറയ്ക്കും പലതും രഹസ്യം
Mail This Article
ഇറാനിലെ ആണവ പ്ലാന്റുകള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് അടുത്തിടെ ഇസ്രയേലിനു മുന്നറിയിപ്പു നൽകിയവരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമുണ്ട്. ആ പ്ലാന്റുകളിൽ എന്താണ് ഇറാന്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ അത്രയേറെ സംശയങ്ങളും ആശങ്കകളുമാണ്. അതാണ് അത്തരമൊരു മുന്നറിയിപ്പിനു പിന്നിലും. പ്ലാന്റിലെ രഹസ്യങ്ങൾ സംബന്ധിച്ച ഒട്ടേറെ വാർത്താ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകളിലൂടെയാണ് ലോകം ഇതിനെപ്പറ്റി കൂടുതലറിയുന്നതും. ഒക്ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്റെ ആണവ പ്ലാന്റുകളെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നോട്ടമിട്ടിരുന്നത്. എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് വിഷയത്തിൽ പുട്ടിനും ബൈഡനും ഇടപെട്ടത്. യഥാർഥത്തില്‍ ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കേണ്ടതുണ്ടോ? അവിടെ എന്താണു സംഭവിക്കുന്നത്? രണ്ടു മാസം മുൻപ് രാജ്യാന്തര ആണവ എജൻസി (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി– ഐഎഇഎ) പ്രതിനിധി സംഘം ഇറാന്റെ ആണവ പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര ആണവ ഏജൻസിക്കു കീഴിൽ ആണവ പ്ലാന്റുകൾ നിരീക്ഷിക്കാൻ അനുമതി നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിലെ ആണവ പ്ലാന്റുകൾ സന്ദർശിക്കുമ്പോൾ നേരിടേണ്ടി വരുന്നതിനേക്കാൾ