ADVERTISEMENT

ഇന്ത്യയില്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ് വിപ്ലവത്തില്‍ സ്ത്രീകളുടെ സംഭാവനയും പങ്കാളിത്തവും വളരെ വലുത്. അതേപോലെ വീട്ടുസംരംഭങ്ങളില്‍ മുക്കാല്‍ പങ്കും കയ്യടക്കിയിരിക്കുന്നതും സ്ത്രീകള്‍ തന്നെ. എന്നാൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങളില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവുമാണ്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകരമുള്ള   1,17,254 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 55,816 ഉം വനിത സ്റ്റാര്‍ട്ടപ്പുകളാണ്. മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ 47.6 ശതമാനം വരുമിത്.

Representative Image. Photo Credit :  Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

2026 മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ചാണിത്. 2016 ല്‍ വെറും 338 പേരാണ് ഡിപിഐഐറ്റിയുടെ അംഗീകാരം നേടിയത്. എന്നാല്‍ പിന്നീട് ഓരോ വര്‍ഷം ചെല്ലുംതോറും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കൂടിക്കൂടി വന്നു. 2017 ല്‍ 4,256 ഉം 2018 ല്‍ 7781 ഉം 2019 ല്‍ 10,604 ഉം 2020ല്‍13,798 ഉം 2021ല്‍ 19,371 ഉം 2022 ല്‍ 26330ഉം 2023 ല്‍ 34 779 സ്റ്റാര്‍ട്ടപ്പുകളും അംഗീകാരം നേടി.അതേസമയം സൂക്ഷ്‌മ,ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ വളരെ പിന്നിലാണ് എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഉദ്യം റജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്തത് പ്രകാരം മൊത്തം സൂക്ഷ്‌മ,ചെറുകിട സംരംഭങ്ങളില്‍ വെറും 20.5 ശതമാനം മാത്രമാണ് സ്ത്രീ സംരംഭങ്ങളായിട്ടുള്ളത്.

ഉദ്യം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ കണക്കെടുക്കുമ്പോഴും സ്ത്രീ സംരംഭങ്ങള്‍ വളരെ പിന്നിലാണ്. മൊത്തം തൊഴിലവസരങ്ങളില്‍ വെറും 18.73 ശതമാനം മാത്രമാണ് സ്ത്രീ സംരംഭകരുടേത്. മൊത്തം വിറ്റുവരവും വെറും 10.22 ശതമാനം മാത്രം.അതേസമയം ലഘുകൈത്തൊഴിലുകളെയും വില്‍പ്പനയേയും വീട്ടുസംരംഭങ്ങളായി വികസിപ്പിക്കുന്ന ഇന്‍ഫോര്‍മല്‍ മൈക്രോ എന്റര്‍പ്രൈസുകളുടെ 70.49 ശതമാനവും സ്ത്രീകളുടേതാണ്. ഇത്തരത്തില്‍ ഉദ്യം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട 1,29,20,177 സംരംഭങ്ങളില്‍ 91,08,058 ഉം സ്ത്രീകളുടേതാണ്. ഇത്തരത്തിലെ സംരംഭങ്ങള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളില്‍ 70.84 ശതമാനവും സ്ത്രീ സംരംഭങ്ങളില്‍ നിന്നാണ്.

ഇന്ത്യയില്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ് വിപ്ലവത്തില്‍ സ്ത്രീകളുടെ സംഭാവനയും പങ്കാളിത്തവും വളരെ വലുത്. അതേപോലെ വീട്ടുസംരംഭങ്ങളില്‍ മുക്കാല്‍ പങ്കും കയ്യടക്കിയിരിക്കുന്നതും സ്ത്രീകള്‍ തന്നെ. എന്നാൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങളില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവുമാണ്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകരമുള്ള   1,17,254 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 55,816 ഉം വനിത സ്റ്റാര്‍ട്ടപ്പുകളാണ്. മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ 47.6 ശതമാനം വരുമിത്. 2026 മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ചാണിത്. 2016 ല്‍ വെറും 338 പേരാണ് ഡിപിഐഐറ്റിയുടെ അംഗീകാരം നേടിയത്. എന്നാല്‍ പിന്നീട് ഓരോ വര്‍ഷം ചെല്ലുംതോറും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കൂടിക്കൂടി വന്നു. 2017 ല്‍ 4,256 ഉം 2018 ല്‍ 7781 ഉം 2019 ല്‍ 10,604 ഉം 2020ല്‍13,798 ഉം 2021ല്‍ 19,371 ഉം 2022 ല്‍ 26330ഉം 2023 ല്‍ 34 779 സ്റ്റാര്‍ട്ടപ്പുകളും അംഗീകാരം നേടി.

അതേസമയം സൂക്ഷ്‌മ,ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ വളരെ പിന്നിലാണ് എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഉദ്യം റജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്തത് പ്രകാരം മൊത്തം സൂക്ഷ്‌മ,ചെറുകിട സംരംഭങ്ങളില്‍ വെറും 20.5 ശതമാനം മാത്രമാണ് സ്ത്രീ സംരംഭങ്ങളായിട്ടുള്ളത്. ഉദ്യം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ കണക്കെടുക്കുമ്പോഴും സ്ത്രീ സംരംഭങ്ങള്‍ വളരെ പിന്നിലാണ്. മൊത്തം തൊഴിലവസരങ്ങളില്‍ വെറും 18.73 ശതമാനം മാത്രമാണ് സ്ത്രീ സംരംഭകരുടേത്. മൊത്തം വിറ്റുവരവും വെറും 10.22 ശതമാനം മാത്രം.

indian-executive-woman-business-group-fatcamera-istock-photo-com

അതേസമയം ലഘുകൈത്തൊഴിലുകളെയും വില്‍പ്പനയേയും വീട്ടുസംരംഭങ്ങളായി വികസിപ്പിക്കുന്ന ഇന്‍ഫോര്‍മല്‍ മൈക്രോ എന്റര്‍പ്രൈസുകളുടെ 70.49 ശതമാനവും സ്ത്രീകളുടേതാണ്. ഇത്തരത്തില്‍ ഉദ്യം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട 1,29,20,177 സംരംഭങ്ങളില്‍ 91,08,058 ഉം സ്ത്രീകളുടേതാണ്. ഇത്തരത്തിലെ സംരംഭങ്ങള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളില്‍ 70.84 ശതമാനവും സ്ത്രീ സംരംഭങ്ങളില്‍ നിന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com