200 രൂപയിലേക്ക് ഇടിഞ്ഞ് റബർ; കുരുമുളകിനും തകർച്ച, വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല, അങ്ങാടി വില ഇങ്ങനെ
Mail This Article
×
സ്വാഭാവിക റബർ വിലയുടെ തകർച്ച അനുദിനം തുടരുന്നു. ആർഎസ്എസ്-4 ഇനത്തിന് റബർ ബോർഡ് നിശ്ചയിച്ച വില കിലോയ്ക്ക് 200 രൂപയിലെത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വില 250 രൂപയ്ക്കടുത്ത് എത്തിയിരുന്നു.
ഏതാണ്ട് ഒന്നര ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷമായിരുന്നു റബർ വില വീണ്ടും 240 രൂപ ഭേദിച്ചത്. കുരുമുളക് വിലയും തുടർച്ചയായി ഇടിയുകയാണ്. 300 രൂപ കൂടി താഴ്ന്ന് വില 63,200 രൂപയായി. ഇഞ്ചി, കുരുമുളക്, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
English Summary:
Rubber Prices Plummet in Kerala: RSS-4 Grade Hits Rs 200/kg: Kerala witnesses a sharp decline in natural rubber prices, with RSS-4 grade reaching Rs 200/kg. Black Pepper prices also plummet. Get the latest updates on commodity market prices in Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.