താങ്ങുവിലയിലേക്ക് താഴ്ന്ന് റബർ; വെളിച്ചെണ്ണയ്ക്കും കാപ്പിക്കും കുരുമുളകിനും വില കൂടി, അങ്ങാടി വില ഇങ്ങനെ
Mail This Article
റബർവില സംസ്ഥാന സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 180 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപയ്ക്കടുത്തെന്ന എക്കാലത്തെയും ഉയരത്തിലെത്തിയ ആർഎസ്എസ്-4നാണ് വില മൂന്നുമാസം പിന്നിടുമ്പോഴേക്കും താങ്ങുവിലയിലേക്ക് താഴ്ന്നത്. വിപണിവില 180 രൂപയ്ക്ക് താഴെയായാൽ, താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം കർഷകർക്ക് വിലസ്ഥിരതാ പദ്ധതിപ്രകാരം സർക്കാർ സബ്സിഡിയായി നൽകണം.
അതേസമയം, ഉൽപാദനച്ചെലവ് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണെന്നിരിക്കേയുള്ള ഈ വിലത്തകർച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ്. താങ്ങുവില കൂട്ടണമെന്ന ആവശ്യവും ഏറെക്കാലമായി കർഷകർ ഉന്നയിക്കുന്നുണ്ട്. വെളിച്ചെണ്ണയ്ക്ക് 200 രൂപയും കുരുമുളകിന് 300 രൂപയും കാപ്പിക്കുരുവിന് 500 രൂപയും കൂടി. ഇഞ്ചി വില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.