ADVERTISEMENT

കണ്ണൂർ: മലയാള മനോരമ സമ്പാദ്യം, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് -  കണ്ണൂർ പ്രസ് ക്ലബ് - ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി  സഹകരിച്ച് നടത്തുന്ന  സൗജന്യ ഓഹരി വിപണി -  മ്യൂച്വൽഫണ്ട്  സെമിനാർ  നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്  ഹാളിൽ  നവംബർ 28ന് രാവിലെ 10 മുതൽ 12.30 വരെ നടത്തും.

പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഓഹരി വിപണിയെ കുറിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും  സൗജന്യ ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കാം. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ടി.കെ. രമേശ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.  കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് സുനിൽകുമാർ  മുഖ്യപ്രഭാഷണം നടത്തും

market-share

ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ്  ഡോ. വി. കെ. വിജയകുമാർ   സെമിനാറിനു നേതൃത്വം നൽകും.  ജിയോജിത്  കണ്ണൂർ റീജണൽ മാനേജർ വി.ആർ. ആന്റണി ജോസഫ് (സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ) സംശയങ്ങൾക്ക്  മറുപടി പറയും.

മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക്  360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.  സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ ഇയർ ബുക്ക് സമ്മാനങ്ങളും നൽകും.

സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.  അന്വേഷണങ്ങൾക്ക്:  9995800079 -  എം.പി. സുനോജ് (ജിയോജിത് കണ്ണൂർ ബ്രാഞ്ച് മാനേജർ)  

English Summary:

Learn about the share market and mutual funds at a free seminar in Kannur on November 28. Led by experts, with freebies & Demat account opening. Register now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com