ADVERTISEMENT

ഒരാളുടെ ശുചിത്വത്തെപ്പറ്റി അറിയണമെങ്കിൽ അയാളുടെ കാലുകൾ നോക്കിയാൽ മതി എന്നാണ് പണ്ടുമുതലേ മുതിർന്ന ആളുകൾ പറയാറുള്ളത്. കാൽപാദങ്ങൾ വൃത്തിയാക്കി വയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വരൾച്ചയും വിണ്ടു കീറലും നഖത്തിന്റെ പൊട്ടലുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പാദങ്ങളെ അനാകർഷകമാക്കും. പാദങ്ങൾക്കു മതിയായ  ശ്രദ്ധ ചെലുത്താത്തതാണ് പ്രധാന പ്രശ്നം. സിംപിളായി കാലുകളെ മിനുക്കിയെടുക്കാനുള്ള ചില പൊടികൈകൾ എന്തൊക്കെയാണെന്ന് നോക്കാം

ശുചിത്വം

പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിൽ നാരങ്ങാ നീര് ചേർത്തിളക്കി, പത്ത് മിനിറ്റു നേരം പാദങ്ങൾ മുക്കി വയ്‌ക്കുക. ശേഷം പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കുക. ദിവസവും ചെയ്താൽ നല്ല മാറ്റം കാണാൻ സാധിക്കും. നല്ലതിരക്കുള്ളവർ ആണെങ്കിൽ ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും ചെയ്യാൻ മറക്കരുത്.

വിണ്ടു കീറൽ ഒഴിവാക്കാം

പാദങ്ങളിലെ വിണ്ടുകീറൽ പലർക്കും ഉള്ള പ്രശ്നമാണ്. അത് കാലിന്റെ ശോഭ തന്നെ ഇല്ലാതാക്കും. ഇതിനായി രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാ നീരും ചേര്‍ത്ത് ദിവസവും കുളികഴിഞ്ഞ് കാലില്‍ തേച്ചുപിടിപ്പിക്കാം. ഇത് കൂടാതെ പെട്രോളിയം ജെല്ലി കാലുകളില്‍ പുരട്ടി സോക്‌സിട്ട് രാത്രിയില്‍ കിടന്നുറങ്ങുന്നതും മികച്ച പ്രതിവിധിയാണ്. കാലുകള്‍ മൃദുലമാകാനും ഇത് നല്ലതാണ്.

തിളക്കത്തിന്

പാദങ്ങൾ കണ്ണാടി പോലെ തിളങ്ങാൻ ചില പൊടിക്കൈകൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്. അതിനായി തൈരും നാരങ്ങനീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കിയ മിശ്രിതം കാലുകളില്‍ പുരട്ടിയിടാം. പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് കഴുകികളയാം. നല്ല മാറ്റം നിങ്ങൾക്ക് കാണാൻ പറ്റും. ഇതുകൂടാതെ ആഴ്ചയിലൊരിക്കല്‍ കാലുകളില്‍ എണ്ണ പുരട്ടി തടവാം. അല്ലെങ്കിൽ പാല്‍പ്പാട, നാരങ്ങലനീര്,ഗ്ലിസറിന്‍ കസ്തൂരി മഞ്ഞള്‍ എന്നിവ ചേർത്ത് കാലിൽ പുരട്ടാം.

നാരങ്ങ നീര്

നാരങ്ങ നീര് കാലിൽ പുരട്ടുന്നതും വളരെ മികച്ചതാണ്. ഇത് നിറം വർധിപ്പിക്കാനും പാടുകൾ അകറ്റാനും സഹായിക്കും. ദിവസവും ചെയ്യാൻ മറക്കരുത്. കാരണം മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തുടർച്ചയായി അതിനായി പരിശ്രമിക്കണം.

English Summary:

Say Goodbye to Dry, Cracked Heels with These Natural Foot Care Remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com