ADVERTISEMENT

നമ്മൾ ഏറ്റവും അധികം പേടിക്കുന്ന ഒന്നാണ് താരൻ. മുടി കൊഴിച്ചിൽ, മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി താരൻ കാരണം പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും വില്ലൻ മുടി കൊഴിച്ചിൽ തന്നെയാണ്. തുടക്കത്തിൽ തന്നെ താരനെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരും. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് ഇത്. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലമാണ് താരൻ ഉണ്ടാകുന്നത്. ഇത് അധികമായാൽ പ്രശ്നമാണ്. മുടിയിൽ മാത്രമല്ല കഴുത്തിലും വസ്ത്രങ്ങളിലും വരെ കാണാനിടവരും. എന്നാൽ ഇനി അതോർത്ത് ടെൻഷൻ വേണ്ട. ഉടനടി പരിഹാരം കിട്ടാൻ ഒരു കിടിലൻ ഹെയർ പായ്ക്കുണ്ട്. അതിന് വേണ്ട ചേരുവകൾ നോക്കാം.

കറ്റാർവാഴ

വളരെയധികം ഔഷധഗുണമുള്ളതാണ് കറ്റാർവാഴജെൽ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ മിക്കപ്രശ്നങ്ങളും ഇല്ലാതാക്കാൻ കറ്റാർവാഴ സഹായിക്കും. മുടികൊഴിച്ചിൽ, മുടി പൊട്ടിപോകൽ, താരൻ, വരണ്ട മുടി പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്. തലയോട്ടിയിലെ ചൊറിച്ചിലും താരനും എളുപ്പത്തിൽ മാറ്റാൻ ഇത് സഹായിക്കും.

വെളിച്ചെണ്ണ

നമ്മുടെ നാട്ടില്‍ സുലഭമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ താരനുള്ള പ്രതിവിധിയാണ്. വിറ്റാമിനുകളും ഫാറ്റി ആസിഡുകളും നിറഞ്ഞ വെളിച്ചെണ്ണയ്ക്ക് തലയോട്ടിയെ പോഷക സമ്പന്നമാക്കൻ സാധിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും പോഷകസമൃദ്ധവുമായ വെളിച്ചെണ്ണ മുടിക്ക് മികച്ചതാണ്. തലയോട്ടിയിലെ ചൊറിച്ചിലും അതുപോലെ താരൻ പ്രശ്നങ്ങളും അകറ്റാനും വെളിച്ചെണ്ണ വളരെയധികം സഹായിക്കും.

നാരങ്ങാനീര്

മറ്റ് സിട്രസ് പഴങ്ങളെപ്പോലെ തന്നെ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ (ബി,സി), ധാതുക്കള്‍, സിട്രിക് ആസിഡ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ് നാരങ്ങ. വിറ്റാമിന്‍ സിയുടെ ഒരു രൂപമായ സിട്രിക് ആസിഡ്, നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ സ്വാഭാവിക പിഎച്ച് ക്രമപ്പെടുത്തുന്നു. അതില്‍ നിന്ന് അധിക എണ്ണയും സെബവും ആഗിരണം ചെയ്യുന്നു. തല്‍ഫലമായി, താരന്‍, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.

പായ്ക്കുണ്ടാക്കാം

ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും 1 ടേബിൾ സ്പൂൺ നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുതി വ്യത്തിയാക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാം. താരൻ പതിയെ ഇല്ലാതാകുന്നത് നിങ്ങൾക്ക് നേരിട്ട് കാണാൻ സാധിക്കും.

English Summary:

Fight Dandruff Naturally: A Powerful Aloe Vera Hair Pack Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com