ADVERTISEMENT

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് അമ്മയാവുക എന്നത്. എന്നാൽ അമ്മയായതിന് ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാവുന്നതിലും വലുതാണ്. അതിൽ ഒന്നാണ് വയറ്റിലെ സ്ട്രെച്ച് മാർക്ക്. സ്ട്രച്ച് മാര്‍ക്കുകള്‍ വയറിന്റെ ഭംഗിയെ തന്നെ ബാധിച്ചേക്കാം. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകള്‍ ചർമത്തിലുണ്ടാകുന്നത്. ഇത് കളയാനായി വിലകൂടിയ ക്രീമുകൾ ഒക്കെ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ ഇനി അതിനായി പണം മുടക്കേണ്ട ആവശ്യമില്ല. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ഇതിനുള്ള പരിഹാരം.

വെളിച്ചെണ്ണ

മുടിക്കും ചർമത്തിനും ഒരുപോലെ മികച്ചതായ ഒന്നാണ് വെളിച്ചെണ്ണ. ചർമത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. അതുപോലെ തന്നെ ബദാം ഓയിലും ചർമത്തിനു വളരെ നല്ലതാണ്. ഇതിനായി വെളിച്ചെണ്ണ സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കണം. ബദാം ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ഇത്തരത്തിൽ ദീർഘനാളത്തെ ഉപയോഗം സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ഈ വഴി ഏറെ സഹായിക്കും.

കറ്റാർവാഴ

ചർമത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാർവാഴ ഉപയോഗിക്കുന്നതു ചർമത്തിനു തിളക്കവും ഭംഗിയും കൂട്ടാൻ സഹായിക്കും. നാച്യുറൽ മോയ്ചറൈസറായി ഇത് പ്രവർത്തിക്കും. മാത്രമല്ല ആന്റി ഓക്സിഡന്റുകളായ വൈറ്റമിൻ എയും സിയുമൊക്കെ ഇതിലുണ്ട്. കറ്റാർവാഴ ജെൽ ഇത്തരത്തിൽ ദിവസവും പുരട്ടിയാൽ സ്ട്രെച്ച് മാർക്ക് മാറിക്കിട്ടും. ഇത് ദിവസേന ചെയ്യണം എങ്കിൽ മാത്രമേ മാറ്റം കാണാൻ സാധിക്കൂ.

മുട്ടയുടെ വെള്ള

ചർമത്തിനും മുടിക്കും മികച്ച പ്രതിവിധിയാണ് മുട്ടയുടെ വെള്ള. ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാർക്ക് മാറ്റാൻ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്തു തേച്ചു പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ ഇത് പതുക്കെ ഇളക്കിമാറ്റആം. മണം മാറാൻ അവിടെ മോയ്ചറൈസറോ എണ്ണയോ തേക്കാം.

നാരങ്ങാനീര്

ധാരാളം ആന്റി ഓക്സിഡന്റുകളും അതുപോലെ വൈറ്റമിൻ സിയും അടങ്ങിയ നാരങ്ങാ നീര് മുടിക്കും ചർമത്തിനും മികച്ചതാണ്. സ്ട്രെച്ച് മാർക്ക് മാറ്റാനും ചർമത്തിനു നല്ല ഉന്മേഷം നൽകാനും ഇത് ഏറെ സഹായിക്കാറുണ്ട്. നാരങ്ങാനീര് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ദിവസവും ഈത് ചെയ്യണം. നാരങ്ങാനീരിനൊപ്പം വെള്ളരിക്ക നീരും ഉപയോഗിക്കാം. ഇതൊന്നും കൂടാതെ ആവണക്കെണ്ണ, തേന്‍, പാൽപ്പാട എന്നിവയൊക്കെ സ്ട്രെച്ച് മാർക്കിനു നല്ലതാണ്.

English Summary:

Banish Stretch Marks Naturally with These Kitchen Remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com