ADVERTISEMENT

യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. ഇസ്രയേൽ നഗരമായ ടെൽ അവീവില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ സ്ത്രീകളടക്കമുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ഒൻപതുമാസം പ്രായമുള്ള മകനെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട യുവതിയെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ഇസ്രയേൽ ഔദ്യോഗികവൃത്തങ്ങൾ

ആക്രമണത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിനായി അവന് കവചമായി മാറിയതിനെ തുടർന്നാണ് ഇൻബർ സെഗേവ് വിഗ്ദെര്‍ എന്ന 33കാരിക്ക് ജീവൻ നഷ്ടമായത്. ഒൻപതുമാസം പ്രായമുള്ള മകൻ അരിയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. ‘‘ അവൾ അവന്റെ ജീവൻ രക്ഷിച്ചു. വാക്കുകളില്ല. അഗാധമായ ദുഃഖം മാത്രം. ഇരകളെ കുറിച്ചുള്ള ഓർമകൾ ആശിർവാദങ്ങളാകട്ടെ.’’ – എന്നായിരുന്നു എക്സിൽ പങ്കുവച്ച കുറിപ്പ്. 

ഇസ്രയേലിനെതിരെ ഇറാന്റെ മിസൈൽ ആക്രമണത്തിനു തൊട്ടുമുൻപ് ജാഫ എന് പ്രദേശത്ത് വെടിവെപ്പുണ്ടായി. ഈ ആക്രമണത്തിലാണ് യുവതിക്ക് ജീവൻ നഷ്ടമായത്. ആക്രമണത്തിനു പിന്നാലെ ഇൻബറിന്റെ മകനൊപ്പമുള്ള ഇൻബറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അരിയെ കൂടാതെ ഭര്‍ത്താവും മറ്റൊരു മകനും ഉൾപ്പെടുന്നതാണ് ഇൻബറിന്റെ കുടുംബം. 

അതേസമയം 24 മണിക്കൂറിനിടെ 99 പലസ്തീൻകാർ കൊല്ലപ്പെട്ടു. 169 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇതുവരെ 41,788 പലസ്തീൻകാർ കൊല്ലപ്പെട്ടു. 96,794 പേർക്കു പരുക്കേറ്റു.

English Summary:

Mother's Ultimate Sacrifice: Shielding Baby in Tel Aviv Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com