9 കുട്ടികളുടെ അമ്മ; നാല് കുഞ്ഞുങ്ങൾ കൂടി വേണം: 13 കുട്ടികളെന്ന തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി യുവതി
Mail This Article
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്നു ചൈന. തുടർന്ന് ജനസംഖ്യാ നിയന്ത്രണത്തിനായി ചൈന പല പദ്ധതികളും ആവിഷ്കരിച്ചു. എന്നാൽ ദക്ഷിണ ചൈനയിലെ ടിയാൻ ഡോങ്ഴിയ–ഴാവോവാൻലോങ് ദമ്പതികൾ കുടുംബത്തിലെ അംഗസംഖ്യ വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. ദമ്പതികൾക്ക് ഇപ്പോൾ 9 കുട്ടികളുണ്ട്. ഇനിയും 4 കുട്ടികൾ വേണമെന്നാണ് ടിയാൻ പറയുന്നത്. അതിനു പിന്നിൽ വ്യക്തമായ ഒരു കാരണവും ഉണ്ട്.
12 ചൈനീസ് രാശികളിലും തങ്ങൾക്കു കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്ന് ടിയാൻ പറയുന്നു. 2010ലാണ് ടിയാനും ഴാവോയും സൗഹൃദത്തിലാകുന്നത്. തുടർന്ന് 2010ൽ ഇരുവരും വിവാഹിതരായി ഇവരുടെ കുട്ടികളിൽ നാലുപേർ ഇരട്ടകളാണ്. 2022ലാണ് ദമ്പതികൾക്ക് അവസാനത്തെ കുട്ടി ജനിച്ചത്. രാശിചക്രം പൂർത്തീകരിക്കുന്നതിനായി തനിക്ക് നാലു കുഞ്ഞുങ്ങൾ കൂടി വേണമെന്നാണ് തീരുമാനമെന്നും യുവതി അറിയിച്ചതായി ചൈനിസ് മാധ്യമമായ ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. കുട്ടികളിൽ രണ്ടുപേർ മാത്രമാണ് ഒരേ രാശിയിൽപ്പെടുന്നത്.
ഭർത്താവിന്റെ നല്ല ജീനുകൾ പാഴായി പോകാതിരിക്കാനാണ് ഇത്രയും കുട്ടികൾക്കു ജന്മം നൽകാൻ ആഗ്രഹിക്കുന്നതെന്നും ടിയാൻ വ്യക്തമാക്കി. പവർ സപ്ലൈ കമ്പനിയിലെ സിഇഒയാണ് സാവോ. അതേ കമ്പനിയിലെ ജനറൽ മാനേജരാണ് ടിയാൻ. 40 ലക്ഷം യൂവാനാന് ഇരുവരുടെയും വാർഷിക വരുമാനം.