ADVERTISEMENT

സ്ക്രീനിലായാലും വ്യക്തിജീവിതത്തിലായാലും തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെയും മേക്കപ്പിന്റെയും കാര്യത്തിൽ വളരെയേറെ ശ്രദ്ധചെലുത്തുന്ന താരമാണ് ജാൻവി കപൂർ. വ്യത്യസ്തമായ ഔട്ട്ലുക്കിലുക്കിലുള്ള ഫോട്ടോകൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ‘ഉലജ്ജ്’ എന്ന ചിത്രത്തിലെ സുഹാന ഭാട്ടിയ എന്ന തന്റെ കഥാപാത്രത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഏറ്റവും ഒടുവിൽ പങ്കുവച്ചത്.

janvisp-5
Image Credit∙ janhvikapoor/ Instagram
janvisp-5
Image Credit∙ janhvikapoor/ Instagram

‘സുഹാന ഭാട്ടിയ എനർജി’ എന്ന കുറിപ്പെടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. കറുപ്പിലും കടുംനീലയിലുമുള്ള മൂന്ന് വ്യത്യസ്ത ഔട്ട്ഫിറ്റുള്ളതാണ് ജാൻവിയുടെ ചിത്രങ്ങൾ. പ്ലെയിൻ കറുപ്പ് സാരിക്ക് ഫ്ലോറല്‍ പ്രിന്റുള്ള ബ്ലൗസാണ് ജാൻവി സ്റ്റൈൽ ചെയ്തിരിക്കുന്നത്. മെറ്റാലിക് കമ്മലും മോതിരവും വളയുമാണ് ആക്സസറീസ്. ലൈറ്റ്മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാര അണിഞ്ഞിട്ടുണ്ട്. അഴിച്ചിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ.

നീലയും കറുപ്പും സ്യൂട്ടിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സ്യൂട്ടിന് ഫിഷ്കട്ട് ലോങ്സ്കേർട്ടാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘എന്റെ സു’ എന്നാണ് ഹൃദയ ഇമോജിയോടെ മേക്കപ്പ് ആർട്ടിസ്റ്റ് റിവേറ കമന്റ് ചെയ്തത്. ‘ഇത് അർഹിക്കുന്നില്ല’ എന്നായിരുന്നു ജാന്‍വിയുടെ മറുപടി കമന്റ്. രാജ്ഞിയെ പോലെ തിളങ്ങുന്നു എന്ന രീതിയിലും കമന്റുകൾ എത്തി. ‌

janvisp2
Image Credit∙ janhvikapoor/ Instagram
janvisp2
Image Credit∙ janhvikapoor/ Instagram
English Summary:

Jhanhvi Kapoor Stuns New Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com