ADVERTISEMENT

വെള്ളിത്തലമുടിയും വാത്സല്യച്ചിരിയുമായി 81 വയസ്സുകാരി ചോയ് സൂൻഹ്വ ലോകത്തിനൊരു വിസ്മയം. ദക്ഷിണ കൊറിയയിലെ സൗന്ദര്യമത്സരത്തിന് പ്രായം തടസ്സമല്ലാതെയായപ്പോൾ മിസ് യൂണിവേഴ്സ് കൊറിയയാകാനുള്ള അവസാന റൗണ്ട് വരെയെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഫാഷൻ മോഡൽ.

തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള മത്സരാർഥികൾക്കൊപ്പമാണ് സൂൻഹ്വ മിസ് യൂണിവേഴ്സ് കൊറിയയുടെ റാംപിലെത്തിയത്. വെള്ളത്തലമുടിയുമായി സൗന്ദര്യ മത്സരത്തിന്റെ വേദിയിലെത്തിയ സൂൻഹ്വ, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്. ഒരു എൺപതുകാരി എങ്ങനെയാണ് ഇപ്പോഴും തന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതെന്ന് ലോകത്തെ കാണിക്കാനാണ് താൻ മിസ് യൂണിവേഴ്സ് കൊറിയയുടെ വേദിയിലെത്തിയതെന്ന് സൂന്‍ഹ്വ പറഞ്ഞു.  ‘പ്രായമാകുമ്പോൾ നമുക്ക് ഭാരം വർധിക്കുന്നു. അതുകൊണ്ട് തന്നെ വയസ്സാകുമ്പോൾ എങ്ങനെ ആരോഗ്യത്തോടെയിരിക്കാമെന്ന് ലോകത്തെ കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.’– സൂൻഹ്വ കൂട്ടിച്ചേർത്തു. 

ഇന്നലെ നടന്ന മത്സരത്തി‍ൽ മിസ് യൂണിവേഴ്സ് കൊറിയയായി തിരഞ്ഞെടുക്കപ്പെട്ടത് ഫാഷൻ വിദ്യാർഥിനി ഹാൻ എരിയേൽ (22). കിരീടം ചൂടിയില്ലെങ്കിലും ചോയ് മികച്ച വസ്ത്രധാരണത്തിലെ ജേതാവായി. നഴ്സ് ആയിരുന്ന ചോയ് 70 വയസ്സു കഴിഞ്ഞാണ് മോഡലിങ്ങിലെത്തിയത്. ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും സൂക്ഷിക്കാനുള്ള പ്രചോദനമാകുന്നതുതന്നെ സന്തോഷമെന്ന് ചോയ് മുത്തശ്ശി പറയുന്നു.

choi-sp3
Image Credit∙ soonhwa01/ Instagram
choi-sp3
Image Credit∙ soonhwa01/ Instagram

മിസ് യൂണിവേഴ്സിന്റെ ആദ്യത്തെ മത്സരം നടക്കുന്നത് 1952ലാണ്. ഇതിനും  പത്തുവർഷം മുൻപാണ് സൂൻഹ്വ ജനിച്ചത്. രാജ്യാന്തര മത്സരത്തിൽ ദക്ഷിണ കൊറിയയെ പ്രതിനിധീകരിക്കാനാണ്  സൂന്‍ഹ്വ എത്തിയത്. നവംബറിൽ മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്. 

English Summary:

81-Year-Old Choi Soon-hwa Makes History as Miss Universe Korea Finalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com