ADVERTISEMENT

വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അനുശ്രീ. അത്തരത്തിൽ അനുശ്രീ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നിറവയറിൽ പട്ടുസാരിയുടുത്ത് നെറുകയിൽ സിന്ദൂരം തൊട്ട് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാരുന്നത്.

പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രമാണിതെന്ന് വ്യക്തമാക്കുന്നതിനായി ഷൂട്ട് ടൈം എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലൗ, സ്പെഷ്യൽ മൊമെന്റ്സ്, വർക്ക്മോഡ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും താരം ചേർത്തിട്ടുണ്ട്.

ഓറഞ്ചും മജന്തയും കലർന്ന പട്ടുസാരിയാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ളതാണ് സിംപിൾ മേക്കപ്പ്. ഗോൾഡൻ ആക്സസറീസ്. കണ്ണാടിക്കു മുന്നിൽ നിന്ന് പോസ് ചെയ്യുന്ന സെൽഫി ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com