കല്യാണം കൂടാൻ സാരി, അല്ലാത്തപ്പോൾ ചിക് വൈബ്; ക്യൂട്ട് ആൻഡ് കൂൾ നസ്രിയ സ്റ്റൈൽ
Mail This Article
മലയാളികൾക്ക് നസ്രിയ എന്നാൽ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അനിയത്തിയോടോ മകളോടോ ഒക്കെ ഉള്ള ഒരു ഇഷ്ട്ടവും വാത്സല്യമാണ് പലപ്പോഴും നസ്രിയയോടുള്ളത്. കുട്ടിക്കാലം മുതൽ നസ്രിയയെ മലയാളി കാണുന്നുണ്ട്. മുഖത്തെയും സംസാരത്തിലെയും നിഷ്കളങ്കഭാവം ആരെയും ആകർഷിക്കുന്നതാണെന്നാണ് ആരാധകപക്ഷം. ഈ ഡിസംബറിൽ നസ്രിയയ്ക്ക് 30 വയസ് ആകും എന്ന് പറഞ്ഞാൽ മലയാളി വിശ്വസിക്കുമോ? സത്യം അതാണ്. നസ്രിയയെ കണ്ടാൽ ഇപ്പോഴും 25 വയസ്സിനപ്പുറം പ്രായമുണ്ടെന്ന് ആരും വിശ്വസിക്കില്ല. അതിന് പ്രധാന കാരണം അവർ ധരിക്കുന്ന വസ്ത്രങ്ങളും ഒതുങ്ങിയ ശരീരവുമാണ്,
വളരെ കൂൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് നസ്രിയ കൂടുതൽ ധരിക്കാറുള്ളത്. നിരവധി ട്രെൻഡി ക്രോപ് ടോപ്പുകൾ നസ്രിയയുടെ കളക്ഷനുകളിൽ ഉണ്ട്. വെസ്റ്റേർണിന്റെയും ട്രഡീഷനലിന്റെയും ഒരു സമന്വയമാണ് നസ്രിയയുടെ തിരഞ്ഞെടുപ്പുകൾ. അടുത്തിടെ കണ്ട വിവാഹ ചടങ്ങുകളിലെല്ലാം സാരിയിലാണ് നസ്രിയ എത്തിയത്.
അടുത്ത സുഹൃത്തായ സുഷിന്‍ ശ്യാമിന്റെ വിവാഹ ചടങ്ങിലും നസ്രിയയും ഭർത്താവ് ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു. മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള സാരിയാണ് നസ്രിയ ധരിച്ചത്. ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസും സിമ്പിൾ നെക്‌ലേസും. മുൻപും സാരി ലുക്കിലെത്തി താരം ആരാധകരെ ആകർഷിച്ചിട്ടുണ്ട്. ഭംഗിയായി ആയി സാരി ധരിക്കുന്ന വ്യക്തിയാണ് നസ്രിയ. മിക്കപ്പോഴും വൺപ്ലിറ്റായി അഴിച്ചിട്ട രീതിയിലുള്ള സാരിയുടെ മുന്താണി സ്റ്റൈൽ ചെയ്തിരിക്കുന്നത്. സ്ലീവ്‌ലെസ് അല്ലെങ്കിൽ ബോട്ട്നെക്ക് ബ്ലൗസാണ് നസ്രിയ തിരഞ്ഞെടുക്കാറുള്ളത്
മതപരമായ ആഘോഷങ്ങൾക്കാവട്ടെ കൂടുതലും ചുരിദാറുകളാണ് നസ്രിയ ധരിക്കാറുള്ളത്. കാണാൻ ഒരു ഹെവി ലുക്ക് ഒക്കെ ആണെങ്കിലും സംഭവം സിംപിൾ ആയിരിക്കും. എല്ലാതരം നിറങ്ങളും നസ്രിയ ഉപയോഗിക്കാറുണ്ട്. മുടി വെട്ടിയതോടെ സ്റ്റൈലിലും അടുത്തിടെ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ തനിക്ക് ചേരുന്ന രീതിയിലുള്ള ലുക്കുകളും സ്റ്റൈലും തിരഞ്ഞെടുക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു ടോം ബോയ് ലുക്ക് വേണമെങ്കിൽ അങ്ങനെ, നാടൻ പെൺകുട്ടി ആവണോ അതും റെഡി. ഇനി ഹോളിവുഡ് സ്റ്റൈൽ വേണോ അതും നസ്രിയയ്ക്ക് ചേരും. ഇപ്പോഴത്തെ കോളജ് കുട്ടികൾക്ക് പോലും അനുകരിക്കാൻ പറ്റുന്ന ഡ്രസിങ് സ്റ്റൈൽ ആണ് നസ്രിയയുടേതെന്നതും എടുത്തു പറയേണ്ടതാണ്