ഡെൻമാർക്ക് സുന്ദരി മിസ് യൂണിവേഴ്സ്; രാജ്യം കിരീടം ചൂടുന്നത് ആദ്യം
Mail This Article
മിസ് യൂണിവേഴ്സ് പട്ടം ചൂടി സുന്ദരി വിക്ടോറിയ കെജേർ പുഞ്ചിരിച്ചപ്പോൾ ഡെൻമാർക്ക് രാജ്യവും കിരീടമണിഞ്ഞു. രാജ്യത്തിന് ആദ്യ മിസ് യൂണിവേഴ്സ് നേട്ടം സമ്മാനിച്ചിരിക്കുകയാണു വിക്ടോറിയ.
120 സുന്ദരികൾ മത്സരിച്ച 73–ാമത് സൗന്ദര്യമത്സരത്തിലാണ് വിക്ടോറിയ സൗന്ദര്യ റാണിയായത്. മിസ് നൈജീരിയ ചിഡിമ അഡെറ്റ്ഷിനയാണ് രണ്ടാമത്. ആതിഥേയരാജ്യമായ മെക്സിക്കോയുടെ സുന്ദരി മരിയ ഫെർണാണ്ടസ് മൂന്നാമതെത്തി.
ഇന്ത്യയെ പ്രതിനിധീകരിച്ച റിയ സിൻഹ മികച്ച 30 പേരുടെ പട്ടികയിൽ ഇടം നേടി. എന്നാൽ അവസാന 12 പേരുടെ പട്ടികയിൽ ഇടം നേടാൻ റിയ സിൻഹയ്ക്കു സാധിച്ചില്ല.
2021ലാണ് ഹർണാസ് സന്ധുവിലൂടെയാണ് ഇന്ത്യ അവസാനമായി കിരീടം ചൂടിയത്. ഫൈനലിസ്റ്റുകളായ ഏഴുപേരും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.
2004ൽ ഡെന്‍മാർകിലെ സോബോർഗിലാണ് വിക്ടോറിയ ജനിച്ചത്. ബിസിനസ് ആന്റ് മാർക്കറ്റിങ്ങിൽ ഡിഗ്രിനേടിയ വിക്ടോറിയ ജുവലറി മേഖലയിലാണ് ജോലി ചെയ്യുന്നത്. പഠനത്തിനൊപ്പം തന്നെ മോഡലിങ്ങിലും ശ്രദ്ധകേന്ദ്രീകരിച്ചു. മികച്ച ഒരു നർത്തകി കൂടിയായ വിക്ടോറിയ ഡാൻസ് ടീച്ചർ കൂടിയാണ്.