എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് ആലുവ നിയമസഭാമണ്ഡലം. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. കോൺഗ്രിന്റെ അൻവർ സാദത്താണ് 2011 മുതൽ ഈ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.