കൊല്ലം ജില്ലയിലെ നിയമസഭാമണ്ഡലമാണ് കുന്നത്തൂർ. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. കോവൂർ കുഞ്ഞുമോനാണ് 2001 മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ്.