കേരളത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാമണ്ഡലമാണ് പാറശാല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന മണ്ഡലമാണിത്. തിരുവനന്തപുരം ലോക്സഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്. നിലവിൽ, സിപിഎമ്മിന്റെ സി.കെ.ഹരീന്ദ്രനാണ് 2016ൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.