എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പെരുമ്പാവൂർ. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം. 2016ൽ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പിള്ളി വിജയിച്ചു.