Activate your premium subscription today
കുവൈത്ത് സിറ്റി ∙ ഇറാൻ ചരക്കുകപ്പൽ കുവൈത്ത് തീരത്തു മറിഞ്ഞ് 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർ മരിച്ചു. കപ്പലിൽ 2 മലയാളികൾ ജോലി ചെയ്തിരുന്നതായാണു സൂചന. അപകടസമയത്ത് ഇവർ കപ്പലിലുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അറബക്തർ എന്ന കപ്പലാണ് ഞായറാഴ്ച അപകടത്തിൽപെട്ടത്. കുവൈത്ത്-ഇറാൻ നാവിക സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലിൽ 3 മൃതദേഹങ്ങൾ കണ്ടെടുത്തു.
വിദേശ കാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒരു അന്വേഷണവും നടത്തിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
അമ്പലപ്പുഴ ∙ പുന്നപ്ര പറവൂരിലെ അഭയകേന്ദ്രമായ മരിയധാമിൽ ഇന്നു വിഷ്ണു ബാബുവിന്റെ പിറന്നാൾ സദ്യ വിളമ്പുമ്പോൾ മാതാപിതാക്കളായ പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും മനസ്സ് സങ്കടക്കടലോരത്ത് മകനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒപ്പമുണ്ടായിരുന്നെങ്കിൽ ഇളയ മകൻ വിഷ്ണു ബാബുവിന് ഇന്ന് 25 തികയുമായിരുന്നു.
ക്വലാലംപൂർ/ ആലപ്പുഴ ∙ 96 മണിക്കൂർ നീണ്ട തിരച്ചിലിനു മറുവിളിയുണ്ടായില്ല. കപ്പലിൽ നിന്നു കാണാതായ വിഷ്ണു ബാബു(24)വിനായുള്ള തിരച്ചിൽ നടുക്കടലിൽ അവസാനിച്ചു. വിഷ്ണു ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ വിടാതെ ഇനിയും തിരയാൻ വഴി തേടുകയാണ് ബന്ധുക്കൾ. ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോയ ‘എസ്എസ്ഐ റെസല്യൂട്ട്’ എന്ന
ആലപ്പുഴ ∙ ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിനായി കേരളം കേന്ദ്രസർക്കാരിന്റെ സഹായം തേടി. പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകൻ വിഷ്ണു ബാബു(25)വിനെ കഴിഞ്ഞ ബുധനാഴ്ച
ആലപ്പുഴ∙ ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിനായി കേരളം കേന്ദ്രസർക്കാരിന്റെ സഹായം തേടി. പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകൻ വിഷ്ണു ബാബു(25)വിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു കാണാതായത്.
കാർവാർ∙ ഗോവൻ തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീയണച്ചതായി കോസ്റ്റ് ഗാർഡ്. മൂന്നു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ഇന്നു പുലർച്ചെയോടെ തീയണച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ വിക്രം, 4 പെട്രോൾ വെസലുകൾ, ഡോർണിയർ എയർക്രാഫ്റ്റ്, ഹെലികോപ്ടർ എന്നിവയാണു രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. രണ്ടു രാത്രിയും രണ്ടു പകലും തുടർച്ചയായി വെള്ളം ഒഴിച്ചാണ് കണ്ടെയ്നറുകളിൽ പടർന്ന് തീ അണയ്ക്കാനായത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗോവ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്സ്ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.
കൊച്ചി ∙ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിത്തം. ഗോവതീരത്തുനിന്ന് 102 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ വൈകിട്ടാണു സംഭവം. വിവരമറിഞ്ഞ ഉടൻ തീരസംരക്ഷണ സേനയുടെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. മറ്റു രണ്ടു കപ്പലുകൾ സ്ഥലത്തേക്കു തിരിച്ചു. സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി.
വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ഇതുമൂലം വാണിജ്യ സമൂഹത്തിനു മികച്ച നേട്ടമുണ്ടാകും. അധിക സർവീസുകളിൽ പലതും വമ്പൻ മദർ ഷിപ്പുകളാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്സി അറോറ, എംഎസ്സി മരിയഗ്രാസിയ, എംഎസ്സി ഡാർലീൻ തുടങ്ങിയവ ഉൾപ്പെടെ. ഇവയെല്ലാം 365 മീറ്ററിലേറെ നീളമുള്ള കൂറ്റൻ കപ്പലുകളാണ്.
Results 1-10 of 77