Activate your premium subscription today
ബര്‍ലിന്‍ ∙ ബര്‍ലിന്‍-പാരിസ് പകല്‍സമയ അതിവേഗ ട്രെയിന്‍ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. എട്ട് മണിക്കൂര്‍ കൊണ്ട് ബര്‍ലിനില്‍ നിന്ന് പാരിസിലേക്ക് യാത്രചെയ്യാം.
അബുദാബി ∙ ഇത്തിഹാദ് റെയിലിനു പുറമെ യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ അതിവേഗ റെയിലും.
അബുദാബി ∙ യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ഹഫീത് റെയിൽ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ
തൃശൂർ ∙ തൃശൂർ–കൊച്ചി അല്ലെങ്കിൽ ഷൊർണൂർ–കൊച്ചി ഹൈ സ്പീഡ് റെയിൽ തൃശൂരിനു ഏറെ ഗുണകരമായേക്കാവുന്ന പദ്ധതിയാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ഇതു നടപ്പായാൽ തൃശൂരിൽ നിന്ന് കൊച്ചിയിലേക്കു അര മണിക്കൂറും നെടുമ്പാശേരിയിലേക്കു 20 മിനിറ്റും മതി. പല കേന്ദ്ര സർക്കാർ പദ്ധതികളും നമ്മുടെ വാതിൽക്കൽ വന്നുനിൽക്കുന്നുണ്ട്.
രണ്ടാം വന്ദേഭാരത് മംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് വരുമോ? അതോ രാഷ്ട്രീയ പാളത്തിലൂടെ ഗോവയിലേക്കു പോകുമോ? ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷന് വന്ദേ ഭാരത് ട്രെയിൻ കൈമാറിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. വന്ദേഭാരത് ട്രെയിനുകളുടെ കോച്ചിങ് ഡിപ്പോ മംഗളൂരുവിലാണുള്ളത്. അതിനാൽ തന്നെ ട്രെയിൻ മംഗളൂരുവിൽ നിന്നു കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ആരംഭിക്കാം. അല്ലെങ്കിൽ മംഗളൂരു– ഗോവ റൂട്ടിലും സർവീസ് നടത്താം. ഏതു റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബിജെപി ദേശീയ നിർവാഹകസമിതി അംഗവും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും ചേർന്ന് ഇടതു സർക്കാരിന്റെ ഏറ്റവും ബൃഹത്തായ വികസനപദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതുകണ്ട് തരിച്ചിരിക്കുകയാണ് സിപിഎമ്മുകാർ. വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു പലരും ഉദ്ബോധിപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെ നടപ്പാക്കാൻ നോക്കുന്നത് ആദ്യമായിട്ടാകും!
തിരുവനന്തപുരം∙ അതിവേഗ റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടയും ശ്രമിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതി അപ്രായോഗികമെന്നാണ് ഇ.ശ്രീധരന്റെ നിലപാട്. അത് സ്വീകാര്യമെങ്കിൽ സിൽവർലൈൻ ഉപേക്ഷിച്ചോയെന്ന്
കൊച്ചി ∙ കേരളത്തിന് ആവശ്യം അതിവേഗ– സെമിസ്പീഡ് റെയിൽവേ ലൈനാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരം പദ്ധതിയുമായി സഹകരിക്കാമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെ കാണാനും തയാറാണ്. ഇന്ത്യയിലാകെ ഒരു അതിവേഗ റെയിൽ നെറ്റ്വർക്ക് വരുന്നുണ്ട്. അതിലെ 2 ലൈൻ കേരളത്തിലേക്കു വരാനും സാധ്യതയുണ്ട്. ചെന്നൈ– ബെംഗളൂരു–കോയമ്പത്തൂർ– കൊച്ചി ലൈൻ, മുംബൈ– മംഗളൂരു– കോഴിക്കോട് ലൈൻ എന്നിങ്ങനെയാണു സാധ്യത. അതുകൊണ്ട് അതിവേഗ ട്രെയിനുകൾ ഓടിക്കാനുള്ള സംവിധാനം വേണം. സെമി സ്പീഡ് ട്രാക്കിലൂടെ തിരുവനന്തപുരം വരെ ട്രെയിൻ ഓടിക്കാൻ കഴിയണം. അതിലൂടെ പിന്നീട് അതിവേഗ ട്രെയിനും ഓടിക്കാനാവണം. അതിനു സ്റ്റാൻഡേഡ് ഗേജ് വേണം – ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരം∙ അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന് സിപിഎം. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. തുടർനടപടികൾക്ക്
തിരുവനന്തപുരം ∙ സിൽവർലൈനു പകരം പുതിയ റെയിൽ പദ്ധതിക്കായി സർക്കാർ തലത്തിൽ ആലോചന തുടങ്ങിയതോടെ, അതിവേഗ–അർധ അതിവേഗ റെയിൽ പദ്ധതിക്കായി മൂന്നാമത്തെ പഠനത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠനം നടത്തിയശേഷം ഉപേക്ഷിച്ച അതിവേഗ
Results 1-10 of 12