Activate your premium subscription today
സൂപ്പർ ലീഗ് കേരള 2024 ലെ ജെഎൽഎൻ സ്റ്റേഡിയത്തിലെ (29-10-2024) മത്സരം പ്രമാണിച്ച് , ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചിരിക്കുന്നു. അന്നേദിവസം അവസാന ട്രെയിൻ, ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ജെഎൽഎൻ സ്റ്റേഡിയത്തിലെ മത്സരങ്ങൾ കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് വിപുലീകരിക്കുന്നു. ഐഎസ്എൽ മത്സര ദിവസങ്ങളിൽ അവസാന റവന്യൂ സർവീസ് ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും
കൊച്ചി∙ സെപ്റ്റംബർ 15ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ (ജെഎൽഎൻ) ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള അവസാന സർവീസ് രാത്രി 11ന് ആയിരിക്കും.
കൊച്ചി∙ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ സിവിൽ ലൈൻ റോഡിൽ പാലാരിവട്ടം മുതൽ കാക്കനാട് വരെ ആരംഭിച്ചതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലേക്കായി വാഹന യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റു മാർഗങ്ങൾ:
കുറേ നാളുകൾക്കു ശേഷമാണ് പൊതു യാത്രാസംവിധാനത്തിൽ സ്ഥിരമായി യാത്ര ചെയ്യാൻ പോകുന്നത്. ‘കോളേജ് വിട്ടാൽ വീട്, വീട് വിട്ടാൽ കോളേജ്’ എന്ന ഉർവശി പ്രാസത്തിൽ ജീവിതം ഓടാൻ തുടങ്ങിയിട്ട് നാളെത്രയായി. സഹയാത്രികരില്ലാത്ത ഏകാന്തയാത്രകൾ ഇനി അവസാനിക്കുന്നു.
കൊച്ചി ∙ മെട്രോ യാത്ര ഇനി മുളന്തുരുത്തിയിൽ നിന്നേ തുടങ്ങാം. നെടുമ്പാശേരി വിമാനത്താവളം വരെ നീളുകയുമാവാം. സെപ്റ്റംബർ ആദ്യവാരം മെട്രോയുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ബസുകൾ സർവീസിനെത്തുന്നതോടെ മെട്രോയെ മുളന്തുരുത്തിവരെയും നെടുമ്പാശേരിയിലേക്കും ബസ് വഴി ബന്ധിപ്പിക്കും. നിലവിൽ കൊച്ചി വിമാനത്താവളത്തിലേക്കു കെഎംആർഎൽ 2 ബസുകൾ ഓടിക്കുന്നുണ്ട്. ഇതിനു പുറമമേയാണു 15 ഇലക്ട്രിക് ബസുകളെത്തുന്നത്. ഐഷർ കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ഇന്തോറിലെ പ്ലാന്റുകളിൽ നിന്നാണെത്തുക. ഇൗ മാസം അവസാനം ബസുകൾ സർവീസിനെത്തിക്കുമെന്നായിരുന്നു കരാറെങ്കിലും രണ്ടാഴ്ചയോളം വൈകിയേക്കുമെന്നു കമ്പനി അറിയിച്ചു.
കൊച്ചി ∙ യുപിഎസ്സി പരീക്ഷ നടക്കുന്നതിനാൽ ഓഗസ്റ്റ് 11 ന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുന്നു. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. നിലവിൽ രാവിലെ 7.30ന് നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.
കൊച്ചി∙ കര്ക്കിടക വാവിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 2ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും അധിക സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഓഗസ്റ്റ് 3ന് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ 5നും 5.30നും അധിക സർവീസ് ഉണ്ടായിരിക്കും.
വൈക്കം ∙ കൊച്ചി മെട്രോ ട്രെയിൻ വൈക്കത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. വി.സമ്പത്ത് കുമാർ (ചെയർമാൻ), കെ.സിയാദ് ബഷീർ (കൺവീനർ), ജോർജ് ജോസഫ് പള്ളിയിൽ (ട്രഷറർ), ആർ.അഭിലാഷ് (ജോ. കൺവീനർ) എന്നിവർ ഭാരവാഹികൾ ആയിട്ടുള്ള 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചരിത്ര പ്രസിദ്ധമായ വൈക്കം
കൊച്ചി ∙ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഇതോടെയാണ് അധിക സർവീസ് ആരംഭിക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചത്. 2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള 1.64 കോടി പേരാണ്
Results 1-10 of 159